HOME
DETAILS

സംസ്ഥാനത്തെ അതിദരിദ്രർ കടക്കെണിയിൽ; വീടുപണിയും ആശുപത്രി ചെലവും പ്രധാന കാരണങ്ങൾ

  
August 19 2025 | 04:08 AM

Keralas Extremely Poor Trapped in Debt Due to Housing and Hospital Costs

തിരുവല്ല: സംസ്ഥാനത്തെ അതിദരിദ്രരിൽ ഏറ്റവും കൂടുതൽ പേർ കടക്കെണിയിൽപ്പെടുന്നത് വീട് നിർമാണത്തിനും ആശുപത്രി ചെലവുകൾക്കുമായി വായ്പ എടുത്താണ്. സംസ്ഥാന വികേന്ദ്രീകൃത ആസൂത്രണ സമിതിയുടെ കണക്കുകൾ പ്രകാരം, 25.4 ശതമാനം പേർ വീടുപണിക്കായും 23.5 ശതമാനം പേർ ആശുപത്രി ചെലവുകൾക്കായും വായ്പ എടുത്ത് കടക്കെണിയിലായി. മക്കളുടെ വിവാഹ ആവശ്യങ്ങൾക്കായി 6.8 ശതമാനവും വിദ്യാഭ്യാസത്തിനായി 4 ശതമാനവും പേർ കടം വാങ്ങിയിട്ടുണ്ട്.

12326 അതിദരിദ്ര കുടുംബങ്ങൾ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്തിട്ടുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതി വഴി ശേഖരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ആയിരത്തിലധികം കുടുംബങ്ങൾ വായ്പ എടുത്തവരിൽ ഉൾപ്പെടുന്നു. ഇവരിൽ 19.6 ശതമാനം പേർ വായ്പയുടെ പലിശയടക്കം ഒരു തവണ പോലും തിരിച്ചടച്ചിട്ടില്ല. 40 ശതമാനം പേർ വായ്പ തുകയുടെ 25 ശതമാനത്തിൽ താഴെ മാത്രമാണ് തിരിച്ചടച്ചത്.

വായ്പകൾ പ്രധാനമായും സഹകരണ ബാങ്കുകളിൽ നിന്നാണ് (32 ശതമാനം), തൊട്ടുപിന്നാലെ കുടുംബശ്രീ മൈക്രോഫിനാൻസ് സംരംഭങ്ങളിൽ നിന്ന് (25 ശതമാനം), വാണിജ്യ ബാങ്കുകളിൽ നിന്ന് (12.7 ശതമാനം), സ്വകാര്യ വ്യക്തികളിൽ നിന്ന് (12 ശതമാനം). 75 ശതമാനം വായ്പകളും 10,000 മുതൽ 2 ലക്ഷം രൂപ വരെയുള്ള തുകയാണ്. 2 ലക്ഷം മുതൽ 5 ലക്ഷം വരെ വായ്പ എടുത്തവർ 14 ശതമാനവും, 5 ലക്ഷത്തിന് മുകളിൽ 4 ശതമാനവുമാണ്. ഇതിൽ 6 ശതമാനം പേർ ജപ്തി നടപടികൾ നേരിടുന്നുണ്ട്.

In Kerala, most extremely poor families are in debt primarily due to housing (25.4%) and hospital expenses (23.5%), with only 4% borrowing for education and 6.8% for marriages. Of 12,326 families, 19.6% haven’t repaid any loan amount, and 40% repaid less than 25%. Most loans are from cooperative banks (32%) and Kudumbashree (25%), with 75% ranging from ₹10,000 to ₹2 lakh.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം

National
  •  2 days ago
No Image

ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും

uae
  •  2 days ago
No Image

രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി യാദവ്; ബിഹാറിനെ ഇളക്കിമറിച്ച് വോട്ടർ അധികാർ യാത്ര

National
  •  2 days ago
No Image

പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം

Kerala
  •  2 days ago
No Image

'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം

Kerala
  •  2 days ago
No Image

ഗസ്സയെ കൈയ്യയച്ചു സഹായിച്ചു യു.എ.ഇ; 75ാമത് വ്യോമ സഹായവും എത്തിച്ചു, ഇതുവരെ കൈമാറിയത് 4,012 ടൺ

uae
  •  2 days ago
No Image

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Kerala
  •  2 days ago
No Image

ഭാര്യയുടെ വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ 

Kerala
  •  2 days ago
No Image

പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

Kerala
  •  2 days ago
No Image

ജനത്തിരക്കിനെ തുടർന്ന് മുംബൈ മോണോറെയിൽ തകരാറിലായി യാത്രക്കാർ അകത്ത് കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം

National
  •  2 days ago

No Image

രാവിലെ കുട്ടികൾ ഫ്രഷായി സ്‌കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കിൽ മതപഠനം നടത്തട്ടെ; ഗൾഫിലെ പോലെ ഏഴരയ്ക്ക് സ്‌കൂൾ തുടങ്ങാൻ പാടില്ലെന്ന് എന്തിനാണ് വാശി: എ.എൻ. ഷംസീർ

Kerala
  •  2 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തുടരെ റെനോയുടെ ഡസ്റ്റർ കാർ തീപിടിക്കുന്നതിന് പിന്നിലെ കാരണമെന്ത് ?

auto-mobile
  •  2 days ago
No Image

ചരിത്ര താരം, വെറും മൂന്ന് കളിയിൽ ലോക റെക്കോർഡ്; ഞെട്ടിച്ച് സൗത്ത് ആഫ്രിക്കയുടെ 26കാരൻ

Cricket
  •  2 days ago
No Image

'ബെൽറ്റും വടിയും ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചു, പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഗുജറാത്തിൽ വീണ്ടും ദലിത് ആക്രമണം, 21 ദിവസത്തിനുള്ളിൽ മൂന്നാമത്തെ സംഭവം

National
  •  2 days ago