HOME
DETAILS

പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം ജര്‍മന്‍ വിമാനത്തിന് ആകാശത്ത് വച്ച് തീ പടര്‍ന്നു; 281 യാത്രക്കാരുള്ള വിമാനത്തിന് ഇറ്റലിയില്‍ അടിയന്തര ലാന്‍ഡിങ്

  
August 19 2025 | 03:08 AM

Engine Fire Forces Emergency Landing of German Aircraft with 281 Onboard

 റോം : 281 പേരുമായി പറന്ന ജര്‍മന്‍ വിമാനത്തിന് ആകാശത്ത് വച്ച് തീ പടര്‍ന്നു.ഗ്രീസിലെ കോര്‍ഫുവില്‍ നിന്ന് പറന്നുയര്‍ന്നതിന് ശേഷം വലത് എഞ്ചിനില്‍ തീ പടരുകയായിരുന്നു. ഉടന്‍ തന്നെ വിമാനം അടിയന്തരമായി ഇറ്റലിയില്‍ ലാന്‍ഡ് ചെയ്തു. 273 യാത്രക്കാരുമായി പോയ കോണ്ടോര്‍ വിമാനത്തിന്റെ ചിറകിലാണ് തീ പിടിച്ചു കണ്ടത്.

പിന്നാലെ വിമാനം ഇറ്റലിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെ ഒരു ദിവസം അതേ വിമാനത്തില്‍ തന്നെ താമസിപ്പിക്കുകയും പിറ്റേ ദിവസം ഡസല്‍ഡോര്‍ഫിലേക്ക് അയച്ചെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.ജര്‍മന്‍ ബജറ്റ് കാരിയറായ കോണ്ടോറില്‍ 273 യാത്രക്കാരും എട്ട് ജീവനക്കാരും അപകട സമയത്ത് ഉണ്ടായിരുന്നു.

 ശനിയാഴ്ച രാത്രി ഗ്രീസിലെ കോര്‍ഫുവില്‍ നിന്ന് ഇറ്റലിയിലെ ഡസല്‍ഡോര്‍ഫിലേക്ക് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തിന്റെ വലത് എഞ്ചിനില്‍ തീപിടിച്ചെന്നാണ് റിപോര്‍ട്ടുകള്‍. പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷം ഇറ്റലിയിലെ ബ്രിന്‍ഡിസിയില്‍ ബോയിങ് 757-300 വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തുകയായിരുന്നു. ആകാശത്ത് വച്ച് തീ പടര്‍ന്ന വിമാനം ലാന്‍ഡിങിന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വൈറല്‍ ക്ലിപ്പില്‍, വിമാനത്തിലെ ഫ്യൂസ്‌ലേജിന്റെ വലതുവശത്ത് നിന്ന് തീപ്പൊരികള്‍ ചിതറുന്നത് കാണാമായിരുന്നു.

 

വിമാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് തകരാറുള്ള എഞ്ചിന്‍ പെട്ടെന്ന് ഷട്ട്ഡൗണ്‍ ചെയ്യുകയും കോര്‍ഫുവിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. ഒരു എഞ്ചിനില്‍ പറക്കാന്‍ ശ്രമിച്ചെങ്കിലും വിമാനം പിന്നീട് ഇറ്റലിയിലെ ബ്രിണ്ടിസിയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ആവശ്യത്തിന് മുറികള്‍ ലഭ്യമല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഒരു രാത്രി മുഴുവനും വിമാനത്തില്‍ തന്നെ കഴിയേണ്ടി  വന്നെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ച അധികൃതര്‍ പിറ്റേ ദിവസമാണ് യാത്രക്കാരെ ഡസല്‍ഡോര്‍ഫിലേക്ക് തിരിച്ച് അയച്ചത്. ബോയിങ്് 757  'അറ്റാരി ഫെരാരി' എന്ന് വിളിപ്പേരുള്ള വിമാനം ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പാസഞ്ചര്‍ വിമാന മോഡലുകളില്‍ ഒന്നാണ്. ഏതാണ്ട് 50 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമുണ്ട് ഈ മോഡല്‍ വിമാനത്തിന്. 

 

 

A major mid-air scare unfolded as a German aircraft carrying 281 people caught fire shortly after takeoff. The Condor Airlines Boeing 757-300, en route from Corfu, Greece to Düsseldorf, Germany, experienced a fire in its right engine about an hour into the flight.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം

International
  •  8 days ago
No Image

ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; കൊച്ചു കുഞ്ഞ് ഉള്‍പെടെ മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  8 days ago
No Image

സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യ നടപടി: ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പെന്ന് രേഖപ്പെടുത്തി; മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

Kerala
  •  9 days ago
No Image

പത്തനംതിട്ടയില്‍ കടുവ ഭക്ഷിച്ച നിലയില്‍ ഫോറസ്റ്റ് വാച്ചറുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

ഹൈവേ ഉപയോക്താക്കള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനായി ദേശീയ പാതകളില്‍ ക്യുആര്‍ കോഡ് സൈന്‍ബോര്‍ഡുകള്‍ വരുന്നു; വിവരങ്ങളെല്ലാം ഇനി വിരല്‍ത്തുമ്പില്‍

National
  •  9 days ago
No Image

ദ്വാരപാലകശില്‍പം ഏത് കോടീശ്വരനാണ് വിറ്റത്?; സി.പി.എം വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍

Kerala
  •  9 days ago
No Image

നിങ്ങളുടെ ഇഷ്ടങ്ങളില്‍  ഇന്നും ഈ ഉല്‍പന്നങ്ങളുണ്ടോ... ഗസ്സയിലെ കുഞ്ഞുമക്കളുടെ ചോരയുടെ മണമാണതിന്

International
  •  9 days ago
No Image

കനത്ത മഴയില്‍ ഡാം തുറന്നു വിട്ടു; കുത്തൊഴുക്കില്‍ പെട്ട് സ്ത്രീ ഒലിച്ചു പോയത് 50 കിലോമീറ്റര്‍ 

Kerala
  •  9 days ago
No Image

ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞത് ദൈവിക പ്രേരണയാലെന്ന് പ്രതിയായ അഭിഭാഷകന്‍, ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന് 

National
  •  9 days ago
No Image

രാത്രിയില്‍ ഭാര്യ പാമ്പായി മാറുന്നു, ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; വിചിത്രമായ പരാതിയുമായി യുവാവ്

Kerala
  •  9 days ago


No Image

ഡോളറിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയായി ലഭിക്കും; ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം അഭിഭാഷകനെ തള്ളിയിട്ടത് വമ്പൻ കെണിയിൽ, നഷ്ടം 97 ലക്ഷം രൂപം

National
  •  9 days ago
No Image

'സാധ്യതയും സാഹചര്യവുമുണ്ടായിട്ടും ഗസ്സന്‍ വംശഹത്യ തടയുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു' രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍

International
  •  9 days ago
No Image

കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍;  തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍ 

Kerala
  •  9 days ago
No Image

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു

Kerala
  •  9 days ago