HOME
DETAILS

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

  
Muqthar
July 05 2025 | 06:07 AM

Japans doomsday prediction July 5 comic book prophecy sparks panic tourists flee flights cancelled

ടോക്ക്യോ: ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമുള്ള കോമിക് എഴുത്തുകാരി റയോ തത്സുകി എന്ന കാര്‍ട്ടൂണിസ്റ്റിന്റെ 'പ്രവചനം' ജപ്പാനിലുണ്ടാക്കിയത് കോടികളുടെ നഷ്ടം. ഇല്ലസ്‌ട്രേറ്ററായ റയോ, 1999 ല്‍ പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചര്‍ ഐ സോ എന്ന കാര്‍ട്ടൂണ്‍ പുസ്തകമാണ് ജപ്പാന്‍കാരുടെ ഭീതിക്ക് കാരണമായത്. ജാപ്പനീസ് ബാബ വാന്‍കയെന്നാണ് റയോയെ ജനങ്ങള്‍ വിളിക്കുന്നത്. 1999ലെ പുസ്തകം 2021ല്‍ പുനപ്രസിദ്ധീകരിച്ചിരുന്നു. 2011 മാര്‍ച്ച് 11ലെ ഭൂകമ്പവും സുനാമിയും പുസ്തകത്തില്‍ പറഞ്ഞതു പോലെ സംഭവിച്ചതാണ് ജപ്പാന്‍കാരില്‍ ഭീതി വിതച്ചത്. ഇന്ന് സുനാമി ഉണ്ടാകുമെന്നായിരുന്നു  പ്രവചനം. പിന്നാലെ ചെറിയ ഭൂചലനങ്ങളുടെ എണ്ണം വര്‍ധിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഒരു വര്‍ഷം കൊണ്ട് ഉണ്ടാകുന്ന ഭൂചലനങ്ങളാണ് ഒരാഴ്ചകൊണ്ട് ഉണ്ടായത്. ഇന്നലെ മാത്രം 519 ഭൂചലനങ്ങളാണ് ജപ്പാനിലുണ്ടായത്. തൊകാര ദ്വീപിലാണ് ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. ഇവിടെ ഇന്നലെ 200 ലധികം ഭൂചലനങ്ങളുണ്ടായി. ഒരു ദിവസം നാല് മുതല്‍ അഞ്ച് വരെ ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടാകാറുള്ളത്. ജൂണ്‍ 21 മുതലാണ് ഭൂചലനങ്ങളുടെ എണ്ണം കൂടിയത്. തൊകാര ദ്വീപിലെ ജനവാസമുള്ള രണ്ടു ഗ്രാമങ്ങളിലുള്ളവരെ ഒഴിപ്പിച്ചു. അതേസമയം ഇതുവരെ ഉണ്ടായ ഭൂചലനങ്ങള്‍ മൂലം കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയില്ല.

 

2025-07-0512:07:40.suprabhaatham-news.png
 
 

എടുത്തത് വൻ മുൻകരുതൽ

 

 എഴുത്തുകാരിയായ തത്സുകിയുടെ പ്രവചനത്തില്‍ ജൂലൈ പുലര്‍ച്ചെ നാലരയോടെ 2011ലേതിനേക്കാള്‍ വലിയ സുനാമി ഉണ്ടാകുമെന്നാണ് പ്രവചനം. നേരത്തെ സുനാമിയും കൊവിഡും അവര്‍ പ്രവചിച്ചത് ശരിയായിരുന്നു. ഇതിനു പിന്നാലെയാണ് ഭൂചലനങ്ങളുടെ എണ്ണവും വര്‍ധിച്ചത്.

2025-07-0512:07:48.suprabhaatham-news.png
 
 

ഈ പശ്ചാത്തലത്തിൽ സുനാമി പ്രവചനം ആളുകളിൽ ഭീതി കൂടാൻ കാരണമായി. ഇതോടെ വൻ മുൻകരുതൽ നടപടികൾ ആണ് ജപ്പാൻ കൈക്കൊണ്ടത്. ജാഗ്രത നിർദേശം ഉണ്ടായതോടെ ടൂറിസ്റ്റുകൾ യാത്ര റദാക്കി. വിമാനങ്ങൾ സർവീസ് നിർത്തിവച്ചു. പലരും പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയുകയോ സുരക്ഷിത ഇടങ്ങളിലേക്ക് മാറുകയോ ചെയ്തു. 

എപ്പോഴും കുലുങ്ങിക്കൊണ്ടിരിക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് ജനങ്ങള്‍ പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉറങ്ങാന്‍ പോലും ഭയമാണെന്ന് ടോകര ദ്വീപ് നിവാസികള്‍ പറയുന്നു.

 

2025-07-0512:07:85.suprabhaatham-news.png
 
 

പുന പ്രസിദ്ധീകരിച്ച പുസ്തകം

 

2021ല്‍ പുനപ്രസിദ്ധീകരിച്ച പുസ്തകത്തില്‍ കുറേക്കൂടി ഭീതിതമായ വിവരങ്ങളാണ് റയോ വരച്ചുവച്ചത്. 2025 ജൂലൈ 5ന നടക്കുന്ന ദുരന്തത്തില്‍ ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറുമെന്നും നാലുദിക്കിലേക്കും മാനം മുട്ടുന്ന തിരമാലകള്‍ ആഞ്ഞടിക്കുമെന്നും ഉൾപ്പെടെ പ്രവചിച്ചു. 2011 ലെ  തെക്കുപടിഞ്ഞാറന്‍ തീരത്തുണ്ടായതിന്റെ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കു എന്നാണ് പ്രവചനത്തില്‍ പറയുന്നത്.

കഫെകളിലും ബാറുകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ജപ്പാന്‍ ചര്‍ച്ച ചെയ്യുന്നത് റയോയെ കുറിച്ചു മാത്രമായതോടെ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Japan’s doomsday prediction: July 5 comic book prophecy sparks panic, tourists flee, flights cancelled

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  13 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  13 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  13 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  14 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  14 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  15 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  15 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  15 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  15 hours ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  16 hours ago