HOME
DETAILS

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

  
Sabiksabil
July 06 2025 | 15:07 PM

Reconsider School Timing Changes SKSSF

 

കോഴിക്കോട് : പൊതുവിദ്യാലയങ്ങളുടെ സമയക്രമത്തിൽ വരുത്തിയ മാറ്റം പുന:പരിശോധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്ക് സർക്കാറിനോട് ആവശ്യപ്പെട്ടു.സ്കൂൾ സമയമാറ്റം നടപ്പിലാക്കിയത് മുതൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നുള്ള പരാതികൾ വർദ്ധിച്ചു വരികയാണ്. സമയമാറ്റം നടപ്പിലാക്കുമ്പോൾ മദ്രസാ വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രയാസമുണ്ടാവുക എന്നത് തെറ്റിദ്ധാരണയാണ്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, കാലവർഷത്തിന്റെ ഭാഗമായുണ്ടാകുന്ന തടസ്സങ്ങൾ തുടങ്ങിയവ കാരണം കൃത്യസമയത്ത് സ്കൂളിലെത്തിച്ചേരാൻ ഏറെ പ്രയാസപ്പെടുകയാണ് വിദ്യാർത്ഥികൾ.  

രാവിലെ തന്നെ വാഹനങ്ങളിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സ്കൂളിലെത്തിച്ചേരാൻ വൈകുന്നതിനാൽ കൂടുതൽ വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദങ്ങൾ നേരിടുകയും അധ്യാപകരുടെ ശിക്ഷാനടപടികൾക്ക് വിധേയരാവുകയും ചെയ്യേണ്ടി വരികയാണ്. കൃത്യനിഷ്ഠയും ചിട്ടയും നിലനിന്നിരുന്ന പല സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഇത് കാരണം താളം തെറ്റിയിരിക്കുകയാണ്. ബോധന രീതിയിലും സിലബസിലും വരുത്തുന്ന മാറ്റങ്ങൾ പോലെയല്ല സമയമാറ്റം. സാമൂഹിക സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പഠനവിധേയമാക്കാതെയും പൊതുസമൂഹത്തിന് വിഷയത്തിൽ അഭിപ്രായം പറയാൻ അവസരം നൽകാതെയും പൊടുന്നനെ പ്രഖ്യാപിച്ചതിനാൽ  വിഷയത്തിലെ സങ്കീർണതകൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നത് ഖേദകരമാണ്.

സമയമാറ്റം ഗുണത്തേക്കാളേറെ സമൂഹത്തിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പുന: പരിശോധനയ്ക്ക് തയ്യാറാകണമെന്ന് പരിപാടിയിൽ സംബന്ധിച്ചവർ ഐക്യകണ്ഠേന ആവശ്യപ്പെട്ടു. പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി  ഒ.പി അഷ്റഫ് കുറ്റിക്കടവ് അധ്യക്ഷനായി. സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു.ബശീർ അസ്അദി നമ്പ്രം വിഷയാവതരണം നടത്തി.

സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, ടി അബ്ദുൽ ഗഫൂർ മാസ്റ്റർ, (കെ.എസ്.ടി.യു)ടി.സി അബ്ദുലത്വീഫ്(കെ.എ.ടി.എഫ്)പീ.കെ നവാസ് (എം.എസ്.എഫ്) സനൂജ് കുരുവട്ടൂർ (കെ.എസ്.യു ),സി. കെ നജാഫ്ഹർഷദ് കുറ്റിക്കടവ്(എസ്.കെ.എസ്.ബീ. വി ) ട്രഷറർ അയ്യൂബ് മാസ്റ്റർ മുട്ടിൽ സ്വാഗതവും അലി അക്ബർ മുക്കം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  4 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  4 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  4 hours ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  5 hours ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  5 hours ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  5 hours ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  5 hours ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  5 hours ago
No Image

F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം

National
  •  6 hours ago
No Image

ഓപ്പറേഷന്‍ ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

Kerala
  •  6 hours ago