HOME
DETAILS

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

  
July 05 2025 | 07:07 AM

Train Services in Kerala Disrupted Due to Maintenance Work

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ചില ട്രെയിനുകളുടെ സർവിസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചിലത് വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾക്ക് ഈ നിയന്ത്രണം ബാധകമാണ്. തിങ്കൾ, ചൊവ്വ (ജൂലൈ 6,7) ദിവസങ്ങളിൽ പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമേ സർവിസ് നടത്തൂ.  ജൂലൈ 9-ന് തിരുച്ചിറപ്പള്ളി - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂർ മുതൽ തിരുവനന്തപുരം വരെയുള്ള സർവിസ് നടത്തില്ല. ഷൊർണൂർ ജംഗ്ഷൻ - തൃശൂർ പാസഞ്ചർ (56605) ട്രെയിനിന്റെ ജൂലൈ 19, 28 തീയതികളിലെ സർവിസുകൾ പൂർണമായി റദ്ദാക്കി. കൂടാതെ, ജൂലൈ 25-ന് എംജിആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയത്ത് സർവിസ് അവസാനിപ്പിക്കും.

ജൂലൈ 7, 8 തീയതികളിൽ കന്യാകുമാരി - മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് യാത്ര ആരംഭിക്കുക. തിരുവനന്തപുരം സെൻട്രൽ - എംജിആർ ചെന്നൈ സൂപ്പർഫാസ്റ്റ് (12696) ജൂലൈ 26-ന് കോട്ടയത്ത് നിന്നാണ് സർവിസ് ആരംഭിക്കുക. ജൂലൈ 19-ന് എറണാകുളം ജംഗ്ഷൻ - ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ് (12645) ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. വൈകിട്ട് 7:10-ന് പകരം 8:50-നാണ് ട്രെയിൻ പുറപ്പെടുക. ജൂലൈ 29-ന് തൃശൂർ - കണ്ണൂർ എക്സ്പ്രസ് (16609) ഷൊർണൂരിൽ നിന്ന് പുറപ്പെടും. 

മറ്റ് ട്രെയിൻ സര്‍വിസുകളിലെ മാറ്റങ്ങൾ

20691 താംബരം - നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജൂലൈ 8, 9 തീയതികളിൽ തിരുനെൽവേലിയിൽ സർവിസ് അവസാനിപ്പിക്കും.

16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ജൂലൈ 26-ന് ചങ്ങനാശേരിയിൽ സർവിസ് അവസാനിപ്പിക്കും.

12695 ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ജൂലൈ 25-ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

16327 മധുര - ഗുരുവായൂർ എക്സ്പ്രസ് ജൂലൈ 26-ന് കൊല്ലത്ത് സർവിസ് അവസാനിപ്പിക്കും.

20692 നാഗർകോവിൽ - താംബരം അന്ത്യോദയ സൂപ്പർഫാസ്റ്റ് ജൂലൈ 9ന് തിരുനെൽവേലിയിൽ നിന്ന് യാത്ര ആരംഭിക്കും.

16328 ഗുരുവായൂർ - മധുര എക്സ്പ്രസ് ജൂലൈ 27-ന് കോട്ടയത്ത് നിന്ന് സർവീസ് ആരംഭിക്കും.

Train services in Kerala will face restrictions in the coming days due to ongoing maintenance work at the Thiruvananthapuram Railway Division. Some trains will be partially cancelled, while others will be rerouted or rescheduled. Specifically, the Parasuram Express will only run up to Thiruvananthapuram on July 6 and 7. Other affected trains include the Shornur Junction - Thrissur Passenger and the Tiruchirapalli - Thiruvananthapuram Superfast Express ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  4 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  4 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  4 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  4 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  4 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  4 days ago