HOME
DETAILS

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

  
Sabiksabil
July 05 2025 | 06:07 AM

Kottayam Medical College Accident Ministers Statements Delayed Rescue Operations Says VD Satheesan

 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് മന്ത്രിമാർ നടത്തിയ പ്രസ്താവനകൾ രക്ഷാപ്രവർത്തനം വൈകാൻ കാരണമായെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "അപകടസ്ഥലം അടച്ചിട്ട സ്ഥലമാണെന്നും അവിടെ ആരുമില്ലെന്നും മന്ത്രിമാർ പറഞ്ഞു. ഇതാണ് രക്ഷാപ്രവർത്തനം വൈകിയതിന് കാരണം. ആരാണ് ഇവിടെ മരണത്തിന്റെ ഉത്തരവാദി?" - വി ഡി സതീശൻ ചോദിച്ചു.

സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണമായും തകർച്ചയിലാണെന്ന് അദ്ദേഹം വിമർശിച്ചു. "മരുന്ന് വിതരണം ഉൾപ്പെടെ പ്രതിസന്ധിയിലാണ്. പല ആശുപത്രികളിലും പഞ്ഞി പോലുമില്ല. ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്," അദ്ദേഹം പരിഹസിച്ചു. ആരോഗ്യമേഖലയിലെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർ ഹാരിസിനെ മന്ത്രിമാർ ഭീഷണിപ്പെടുത്തുന്നുവെന്നും സതീശൻ ആരോപിച്ചു. "ആരോഗ്യമേഖലയിൽ പിആർ ഏജൻസികൾ വഴി നടക്കുന്നത് വെറും പ്രചാരണം മാത്രമാണ്. ഇടതുപക്ഷ സഹയാത്രികരായ ഡോക്ടർമാരോട് ചോദിച്ചാൽ സത്യം വ്യക്തമാകും," അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ ചികിത്സാ യാത്രയെ കുറിച്ചും സതീശൻ പ്രതികരിച്ചു. "ചികിത്സയ്ക്ക് പോകുന്നതിനെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല. മുഖ്യമന്ത്രി എല്ലാ അസുഖങ്ങളും മാറി തിരിച്ചുവരണം. ഇത് നേരത്തെ തീരുമാനിച്ച യാത്രയാണ്, അതിൽ കുറ്റം പറയാനില്ല," അദ്ദേഹം പറഞ്ഞു. എന്നാൽ, സർക്കാർ ഇല്ലായ്മയാണ് സംസ്ഥാനത്തിന്റെ അവസ്ഥയെന്നും ആരോഗ്യമന്ത്രി കുറ്റവാളിയാണെന്നും അദ്ദേഹം ആരോപിച്ചു. "വീണാ ജോർജിന് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല. അവർ ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ല," സതീശൻ വിമർശിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പ്രതിപക്ഷം ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ സഹായം പ്രഖ്യാപിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി. "ചാണ്ടി ഉമ്മൻ എത്തിയതിന് ശേഷമാണ് രക്ഷാപ്രവർത്തനം ഊർജിതമായത്," അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത വളരെക്കാലമായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നതാണ്. "കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തവർ ഇവരാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിന് കോവിഡ് മരണങ്ങൾ ഒളിപ്പിച്ചു. ലോകത്ത് ഏറ്റവും നന്നായി കോവിഡിനെ പ്രതിരോധിച്ചത് കേരളമാണെന്ന് പിആർ പ്രചാരണം നടത്തി. എന്നാൽ, ഇന്ന് ഏറ്റവും കൂടുതൽ പകർച്ചവ്യാധികൾ ഉള്ള സംസ്ഥാനം കേരളമാണ്," സതീശൻ ആരോപിച്ചു.

കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകളിലെ പരിതാപകരമായ അവസ്ഥയും അദ്ദേഹം എടുത്തുകാട്ടി. "സർക്കാർ ആശുപത്രികളിൽ മരുന്നില്ല, മെഡിക്കൽ കോളേജുകളിൽ സർജിക്കൽ ഉപകരണങ്ങളില്ല. ഡോക്ടർമാർ സർജറിക്ക് പോകുമ്പോൾ കത്രികയും നൂലും പഞ്ഞിയും വാങ്ങേണ്ട അവസ്ഥയാണ്," അദ്ദേഹം പരിഹസിച്ചു. ആരോഗ്യമേഖലയിലെ അഴിമതികൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പിച്ചു.

Opposition Leader VD Satheesan criticized the government for delaying rescue operations at the Kottayam Medical College accident site, attributing the delay to ministers' claims that the area was sealed and unoccupied. He demanded the Health Minister's resignation, alleging mismanagement and corruption in the health sector



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 days ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  2 days ago