HOME
DETAILS

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

  
അശ്‌റഫ് കൊണ്ടോട്ടി
July 06 2025 | 03:07 AM

Remembering Panakkad PMSA Pookoya Thangal on His 50th Death Anniversary

മലപ്പുറം: മലബാറിൽ വസൂരി പടരുന്ന കാലം, മരണത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന കുറെ മനുഷ്യർ.. അവർക്കിടയിൽ ആത്മീയതയുടെ ഉൾക്കരുത്തിന്റെ മന്ത്രോച്ചാരണവുമായി ഒരു സൂഫിവര്യൻ, കേരള രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗ് എന്ന പാർട്ടിക്ക് കൊടപ്പനക്കൽ തറവാടിന്റെ കോലായിൽ പരവതാനി ഒരുക്കിയ അധ്യക്ഷൻ, പാണക്കാട് പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ (പി.എം.എസ്.എ പൂക്കോയ തങ്ങൾ). വിട വാങ്ങിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് തികയുമ്പോഴും അദ്ദേഹത്തിന്റെ ഓർമകൾ പേറുകയാണ് ഇന്നും കേരളം. 1975 ജൂലൈ 6 ഞായറാഴ്ച (1395 ജമാദുൽ ആഖിർ 25)യാണ് നാലു പതിറ്റാണ്ട് കേരളത്തിലെ മത-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിൽ നിർണായക വ്യക്തിത്വമായിരുന്ന പി.എം.എസ്.എ പൂക്കോയ തങ്ങൾ വിടവാങ്ങിയത്.

സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങൾ - ഉമ്മു ഹാനിഅ ബീവി എന്നിവരുടെ മകനായി 1917ൽ ആയിരുന്നു പൂക്കോയ തങ്ങളുടെ ജനനം. ചെറു പ്രായത്തിൽ പിതാവിന്റെ വിയോഗത്തെ തുടർന്ന് പിതൃസഹോദരൻ അലി പൂക്കോയ തങ്ങളുടെ തണലിലായിരുന്നു വളർന്നത്. അറിയപ്പെട്ട ചികിത്സകനായിരുന്നു കൊടപ്പനക്കൽ തറവാട്ടിലെ അലി പൂക്കോയ തങ്ങൾ. അദ്ദേഹത്തിന്റെ വിയോഗത്തോടെയാണ് കൊടപ്പനക്കൽ തറവാട് പാണക്കാട് പൂക്കോയ തങ്ങൾക്ക് കൈമാറിയത്.

1936-37 കാലഘട്ടത്തിൽ കോൺഗ്രസിന്റെ മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനൊപ്പം ചേർന്നാണ് പൂക്കോയ തങ്ങൾ ആദ്യമായി രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് മുസ്‍ലിം ലീഗിലേക്കെത്തിയ തങ്ങൾ ലീഗ് ഏറനാട് താലൂക്ക് പ്രസിഡന്റും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ ആദ്യ ജില്ലാപ്രസിഡന്റും പൂക്കോയ തങ്ങളായിരുന്നു. 1973ൽ ബാഫഖി തങ്ങളുടെ വിയോഗത്തെ തുടർന്നാണ് പി.എം.എസ്.എ പൂക്കോയ തങ്ങൾ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തുന്നത്. അക്കാലത്ത് തന്നെ ഉപ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ്  ഐതിഹാസിക വിജയം നേടി.പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ നിന്നുള്ള ആദ്യ മുസ്‍ലിംലീഗ് അധ്യക്ഷനാണ് പൂക്കോയ തങ്ങൾ.
രാഷ്ട്രീയ നേതാവിനപ്പുറം ആത്മീയ തേജസ്വോടെ ജീവിച്ചിരുന്ന അപൂർവ്വ സൂരികളിൽ ഒരാളായിരുന്നു പി.എം.എസ്.എ പൂക്കോയ തങ്ങൾ. എന്നും സമസ്തക്കൊപ്പമായിരുന്നു സഞ്ചാരം.1959ൽ വടകരിയിൽ ചേർന്ന വിദ്യാഭ്യാസ ബോർഡിന്റെ സമ്മേളനത്തിന്റെ ഉദ്ഘാടകൻ തങ്ങളായിരുന്നു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പദവിയിലുമെത്തിയ അദ്ദേഹം സമസ്ത മുശാവറയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അടിപതറാത്ത സുന്നി ആദർശമായിരുന്നു തങ്ങളുടേത്. അതിനാൽ തന്നെയായിരുന്നു സമസ്തക്കെതിരേ അഖില കേരള ജംഇയ്യത്തുൽ ഉലമ രൂപം കൊണ്ടപ്പോൾ അദ്ദേഹം നിശിതമായി എതിർത്തതും.

കൊടപ്പനക്കൽ തറാവാടിന്റെ പൂമുഖത്ത് ജാതിമതഭേതമന്യേ ആളുകളെത്തി തുടങ്ങിയത് പൂക്കോയ തങ്ങളുടെ കാലം മുതലാണ്. ആത്മീയ കാര്യങ്ങളിൽ അദ്ദേഹം സൂഫിവര്യനാകും, രാഷ്ട്രീയമായതിൽ തികഞ്ഞ പൊതുപ്രവർത്തനകനും, അതിനപ്പുറം സാധാരണക്കാരയ അശരണർക്ക് എന്നും കൈത്താങ്ങുമായിരുന്നു. ഏത് പാതിരാത്രിയിലും തന്നെ തേടിയെത്തുന്ന അവസാനത്തെയാളും പോയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിശ്രമം. വസൂരിയടക്കമുള്ള മാറാ രോഗങ്ങളാൽ നാട് നടുങ്ങിയപ്പോൾ അദ്ദേഹം പ്രത്യേക നേർച്ചകളും മറ്റും നടത്താൻ മഹല്ലുകളോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നിരവധി പള്ളികളും മദ്‌റസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉയർന്നു. ഇന്നും പൂക്കോയ തങ്ങളുടെ നാമധേയത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ് മകൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്‍ലിം ലീഗിന്റെ  സംസ്ഥാന അധ്യക്ഷനാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  17 hours ago
No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  17 hours ago
No Image

കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും ‌

uae
  •  17 hours ago
No Image

മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്

crime
  •  17 hours ago
No Image

' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ 

International
  •  18 hours ago
No Image

ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?

Kerala
  •  18 hours ago
No Image

മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം

National
  •  18 hours ago
No Image

ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

National
  •  18 hours ago
No Image

ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്‌സിന് കൈമാറും

uae
  •  18 hours ago
No Image

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ

crime
  •  18 hours ago