
950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

ദുബൈ: 950 മില്യണ്‍ ദിര്‍ഹത്തിന്റെ (2200 കോടി രൂപ) ക്രിപ്റ്റോകറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് ദുബൈയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ ഉടമയായ 39കാരന് ഇന്ത്യയില്‍ അറസ്റ്റില്‍. ഹരിയാനയിലെ ഫരീദാബാദ് പൊലിസാണ് പ്രതിയെ ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 11ല്‍നിന്ന് ശനിയാഴ്ച പിടികൂടിയത്. HPZ ടോക്കണ്‍ എന്ന വ്യാജ ക്രിപ്റ്റോ നിക്ഷേപ പദ്ധതിയുടെ മുഖ്യ സൂത്രധാരനാണ് ഇയാളെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
'ഇയാള്‍ ഒരു വലിയ പിടികിട്ടാപ്പുള്ളിയാണ്. വ്യാജ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇയാള്‍ തട്ടിപ്പില്‍ നിന്നും ലഭിച്ച പണം കൈകാര്യം ചെയ്തത്.' ഫരീദാബാദ് പൊലിസ് പിആര്‍ഓ യശ്പാല്‍ യാദവ് പറഞ്ഞു.
ഈ വര്‍ഷം ആദ്യം ഇന്ത്യന്‍ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങിയതിന് പിന്നാലെ 2022ല്‍ ഇയാള്‍ ദുബൈയിലേക്ക് മുങ്ങിയിരുന്നു. എന്നാല്‍, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ലുക്ക്ഔട്ട് സര്‍ക്കുലര്‍ റദ്ദാക്കി അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു.
HPZ ടോക്കണ്‍ പദ്ധതിയിലൂടെ ഇയാള്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ഇന്ത്യക്കാരെ കബളിപ്പിച്ചിരുന്നു. പ്രതി തന്റെ ദുബൈ ബിസിനസുകള്‍ ഉപയോഗിച്ച് പേയ്മെന്റ് ഗേറ്റ്വേകള് വഴി ഇന്ത്യയില്‍നിന്ന് അനധികൃത ഫണ്ടുകള്‍ കടത്തി. അവ ക്രിപ്റ്റോകറന്‍സിയാക്കി മാറ്റി ചൈനീസ് ഹാന്‍ഡ്ലര്‍മാര്‍ക്ക് കൈമാറിയതായി ഇഡി ആരോപിക്കുന്നു. 30 ശതമാനം ഫണ്ട് ഇയാള്‍ കൈവശം വച്ച് ബാക്കി ദുബൈയിലെ തന്റെ പങ്കാളിക്ക് നല്‍കിയെന്നും പൊലിസ് വ്യക്തമാക്കി.
2024 ജനുവരിയില്‍ ഫരീദാബാദിലെ ഒരു എഞ്ചിനീയര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വ്യാജ ഓഹരി വിപണി നിക്ഷേപ പദ്ധതിയില്‍ 8.8 ലക്ഷം ദിര്‍ഹം നഷ്ടപ്പെട്ടതായി പരാതി നല്‍കിയതോടെയാണ് കേസിന്റെ അന്വേഷണം ഊര്‍ജിതമായത്. ഇതുവരെ 12 പേര് അറസ്റ്റിലായി. പ്രതിയുടെ പങ്കാളിയെയും മറ്റ് മൂന്ന് കൂട്ടാളികളെയും കണ്ടെത്താന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.
HPZ ടോക്കണ്‍ തട്ടിപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാധിഷ്ഠിത സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണ്. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ക്രിപ്റ്റോ മൈനിംഗ് പദ്ധതികളില്‍ നിക്ഷേപിക്കാനും പ്രതി ഇരകളെ പ്രലോഭിപ്പിച്ചതായി കണ്ടെത്തിയിരുന്നു. തുടക്കത്തില്‍ ലാഭം തിരികെനല്‍കി വിശ്വാസം നേടിയെങ്കിലും, വലിയ തുക നിക്ഷേപിച്ചതിന് ശേഷം ഫണ്ടമായി പ്രതി മുങ്ങുകയായിരുന്നു. ഇയാളഉടെ 497 കോടി രൂപയുടെ (216 മില്യണ്‍ ദിര്‍ഹം) സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിട്ടുണ്ട്. 200ലധികം ഷെല്‍ കമ്പനികള്‍ വഴി ഇയാള്‍ തന്റെ പണമിടപാടുകള്‍ മറച്ചുവെച്ചതായും ഇഡി കണ്ടെത്തിയിരുന്നു.
A Dubai-based hotel owner has been arrested in India for orchestrating a massive cryptocurrency fraud worth 950 million dirhams. Authorities are investigating the high-profile case involving cross-border financial crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• a day ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• a day ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• a day ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• a day ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• a day ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• a day ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• a day ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• a day ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• a day ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• a day ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• a day ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 2 days ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 2 days ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 2 days ago
നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ
Kerala
• 2 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും
Kerala
• 2 days ago
സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി
Kerala
• 2 days ago
ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31
Kerala
• 2 days ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 2 days ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 2 days ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 2 days ago