HOME
DETAILS

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

  
Web Desk
July 06 2025 | 06:07 AM

public protest for not release tiger back to forest

മലപ്പുറം: കരുവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയതിന് പിന്നാലെ പ്രദേശത്ത് വൻപ്രതിഷേധം. നരഭോജിക്കടുവയെ വീണ്ടും കാട്ടിൽ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടാണ് ജനങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയരുന്നത്. ഒരു കാരണവശാലും കടുവയെ കാട്ടിലേക്ക് തുറന്നുവിടരുതെന്ന ആവശ്യവുമായി എ.പി അനിൽകുമാർ എംഎൽഎയും രംഗത്ത് വന്നിട്ടുണ്ട്. കടുവയെ വെടിവെച്ച് കൊള്ളണമെന്നാണ് ജനങ്ങൾ പറയുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ, കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തും. പിന്നീട് വനം വകുപ്പിന്റെ തന്നെയുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയോ ഉൾക്കാട്ടിലേക്ക് അയക്കുകയോ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.  വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം മാത്രമാകും ഈ നടപടി.

വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയതായി ഇന്ന് രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നരഭോജി കടുവയാണ് കുടുങ്ങിയത് എന്നാണ് വിവരം. കാളികാവിൽ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കൊന്ന നരഭോജി കടുവയാണ് ഇത്. വനം വകുപ്പ് കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്തുകൂടി നടന്നുപോയ തൊഴിലാളികളാണ് കൂട്ടിലായ നിലയിൽ കടുവയെ ആദ്യം കണ്ടത്. പിന്നാലെ, വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ വൈകാതെ വേണ്ട നടപടികൾ സ്വീകരിക്കും. വനം വകുപ്പ് രണ്ട് ടീമുകളായിട്ടായിരുന്നു കടുവയ്ക്കായുള്ള തിരച്ചിൽ നടത്തിയിരുന്നത്.

കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലായ കരുവാരകുണ്ട് മേഖലയിൽ ഏകദേശം 50 ഓളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു ഇവ സ്ഥാപിച്ചത്. ക്യാമറയിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. 

മെയ് 15നാണ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ടാപ്പിംഗ് നടത്തുന്നതിനിയുടെ തൊഴിലാളികളായ രണ്ടുപേർക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിന് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല.

 

Following the trapping of the suspected man-eating tiger in a cage set up by the Forest Department at Karuvarakundu, the region has witnessed intense public protests. Locals are demanding that the tiger must not be released back into the forest under any circumstances, fearing further danger to human life. The tiger is believed to be the same one that killed a tapping worker, Ghafoor, in Kalikavu, which had created widespread panic.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  2 days ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  2 days ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  2 days ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  2 days ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  2 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  2 days ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  2 days ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  2 days ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago