HOME
DETAILS

കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം

  
July 06 2025 | 04:07 AM

tiger trapped in a cage at karuvarakundu

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ കൂട്ടിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയതായി ഇന്ന് രാവിലെ കണ്ടത്. കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നരഭോജി കടുവയാണ് കുടുങ്ങിയത് എന്നാണ് വിവരം. കാളികാവിൽ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കൊന്ന നരഭോജി കടുവയാണ് കൂട്ടിലായത് എന്നാണ് കണക്കാക്കുന്നത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ഇക്കാര്യം സ്ഥിരീകരിക്കും.

വനം വകുപ്പ് കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്തുകൂടി നടന്നുപോയ തൊഴിലാളികളാണ് കൂട്ടിലായ നിലയിൽ കടുവയെ ആദ്യം കണ്ടത്. പിന്നാലെ, വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ വൈകാതെ വേണ്ട നടപടികൾ സ്വീകരിക്കും. വനം വകുപ്പ് രണ്ട് ടീമുകളായിട്ടായിരുന്നു കടുവയ്ക്കായുള്ള തിരച്ചിൽ നടത്തിയിരുന്നത്.

കടുവയുടെയും പുലിയുടെയും സാന്നിധ്യം കൂടുതലായ കരുവാരകുണ്ട് മേഖലയിൽ ഏകദേശം 50 ഓളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. മേഖലയിലെ റബ്ബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു ഇവ സ്ഥാപിച്ചത്. ക്യാമറയിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. 

മെയ് 15നാണ് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ടാപ്പിംഗ് നടത്തുന്നതിനിയുടെ തൊഴിലാളികളായ രണ്ടുപേർക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിന് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല.

 

A tiger suspected to be a man-eater that had terrorized the residents of Karuvarakundu for the past two months has finally been trapped in a cage set up by the Forest Department. The tiger was found inside the cage early this morning.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  a day ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  a day ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  a day ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  a day ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  a day ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  a day ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  a day ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  a day ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  a day ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  a day ago