HOME
DETAILS

ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ; 39 വർഷം മുമ്പ് കേസന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു

  
Shaheer
July 07 2025 | 01:07 AM

Double murder case revealed Policeman who investigated it 39 years ago identified

കോഴിക്കോട്: കൗമാരപ്രായത്തിൽ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൂടരഞ്ഞിയിലെ അസ്വാഭാവിക മരണം അന്വേഷിച്ച പൊലിസുകാരനെ തിരിച്ചറിഞ്ഞു. 1986ൽ തിരുവമ്പാടി പൊലിസ് സ്‌റ്റേഷനിൽ കോൺസ്റ്റബിളായിരുന്ന എറണാകുളം സ്വദേശി തോമസിനെയാണ് തിരിച്ചറിഞ്ഞത്. സർവിസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന പൊലിസുദ്യോഗസ്ഥനിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വരുംദിവസങ്ങളിൽ തേടുമെന്ന് തിരുവമ്പാടി ഇൻസ്പക്ടർ കെ. പ്രജീഷ് അറിയിച്ചു.

കൂടരഞ്ഞിയിലെ തോട്ടിലേക്ക് ഒരാളെ ചവിട്ടി തള്ളിയിട്ടെന്നും പിന്നീട് മരിച്ചെന്നുമാണ് വേങ്ങര സ്വദേശി മുഹമ്മദലി(54)യുടെ മൊഴി. അന്ന് കണ്ടെത്തിയ മൃതദേഹം പരിശോധിച്ചതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടായിരുന്നോ എന്നാണ് പൊലിസ് അന്വേഷിക്കുന്നത്. മരണത്തിന് പിന്നാലെ ഇരിട്ടിയിൽ നിന്ന് നാലംഗ സംഘം മരിച്ചയാളുടെ വിവരങ്ങൾ തിരക്കാൻ കൂടരഞ്ഞിയിൽ എത്തിയതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇക്കാര്യമുൾപ്പെടെയുള്ള വിവരങ്ങളാണ് റിട്ട. പൊലിസുദ്യോഗസ്ഥനിൽ നിന്ന് ശേഖരിക്കുന്നത്.

മരിച്ചയാളുടെ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കോഴിക്കോട് മെഡി.കോളജിലെ ഫൊറൻസിക് വിഭാഗത്തെ പൊലിസ് സമീപിച്ചിട്ടുണ്ട്. തോട്ടിലേക്ക് ചവിട്ടി തള്ളിയിട്ടതിനെ തുടർന്ന് ശരീരത്തിൽ പാടുകളുണ്ടോയെന്നും മറ്റും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്തും. ഇത് ലഭിച്ചാൽ മാത്രമേ കൊലപാതകമാണെന്നുറപ്പിക്കാനാവൂ. നിലവിൽ പൊലിസ് സ്‌റ്റേഷനിലുള്ള റെക്കോർഡിൽ പോസ്റ്റ്‌മോർട്ടം പ്രാഥമിക വിവരങ്ങൾ മാത്രമാണുള്ളത്. തിരുവമ്പാടി ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വെള്ളയിൽ ബീച്ചിൽ 1989ൽ മറ്റൊരാളെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെ കുറിച്ച് കോഴിക്കോട് സിറ്റി പൊലിസ് അന്വേഷിച്ചുവരുകയാണ്. കമ്മിഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡാണ് പ്രാഥമിക വിവരങ്ങൾ ശേഖരിക്കുന്നത്. ബീച്ചിലെ കൊലപാതകത്തിൽ മറ്റൊരാൾക്കും പങ്കുണ്ടെന്നാണ് മുഹമ്മദലിയുടെ മൊഴി. ബാബു എന്ന കഞ്ചാവ് ബാബുവാണ് അന്ന് ഒപ്പമുണ്ടായിരുന്നത്. മുൻവർഷങ്ങളിൽ ഈ പേരിലുള്ളയാൾക്കെതിരേ ഏതെങ്കിലും കേസുകൾ സിറ്റി പൊലിസിലുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

മരിച്ചയാളെ തിരിച്ചറിയാത്തതിനാൽ അജ്ഞാത മൃതദേഹമായി കണ്ടാണ് നടപടികൾ പൂർത്തീകരിച്ചത്. പോസ്റ്റ്‌മോർട്ടം രേഖകൾക്കായി  മെഡി.കോളജിലെ ഫൊറൻസിക് വിഭാഗത്തിനെ പൊലിസ് സമീപിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ മിസിങ് കേസായി രജിസ്റ്റർ ചെയ്ത കേസുകളെ കുറിച്ചും പരിശോധിച്ചുവരുകയാണ്.

കഴിഞ്ഞ മാസം അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലിസ് സ്‌റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. തുടർന്ന് വേങ്ങര പൊലിസ് തിരുവമ്പാടി സ്‌റ്റേഷനിൽ വിവരമറിയിക്കുകയും മുഹമ്മദലിയുടെ അറസ്റ്റ് രേഖപ്പെടുത്തിശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വെള്ളയിൽ ബീച്ചിലെ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  11 hours ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  11 hours ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  12 hours ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  12 hours ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  12 hours ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  13 hours ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  13 hours ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  13 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  13 hours ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  14 hours ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  17 hours ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  17 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  17 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  18 hours ago