HOME
DETAILS

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

  
Web Desk
July 05 2025 | 03:07 AM

koodaranhi and vellayail murder case-muhammadali-latestnews-case

കോഴിക്കോട്: 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലപാതകം പൊലിസ് സ്റ്റേഷനിലെത്തി ഏറ്റുപറഞ്ഞ് പ്രതി. അന്‍പത്തിനാലുകാരനായ മലപ്പുറം സ്വദേശി മുഹമ്മദാലിയാണ് 15ാം വയസില്‍ ചെയ്ത, തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ കൊലപാതകം കോഴിക്കോട് തിരുവമ്പാടി പൊലിസ് സ്റ്റേഷനില്‍ ഏറ്റുപറഞ്ഞത്. 

1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. അയാള്‍ തോട്ടില്‍ വീണു.അവിടെ നിന്ന് ഓടിപ്പോയ മുഹമ്മദലി രണ്ടു ദിവസം കഴിഞ്ഞ് അറിയുന്നത് ഇയാള്‍ മരിച്ചു എന്നാണ്. മരിച്ച വ്യക്തിക്ക് അപസ്മാരം ഉണ്ടായിരുന്നു. ഇതോടെ സ്വാഭാവിക മരണമായി കണക്കാക്കുകയായിരുന്നു പൊലിസ്. 

39 വര്‍ഷത്തിനിപ്പുറം ഈ സംഭവത്തില്‍ കുറ്റസമ്മത മൊഴി നല്‍കിയിരിക്കുകയാണ് മുഹമ്മദലി. മകന്‍ മരിച്ചതിന്റെ സങ്കടത്തിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്. വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലിസ് മുഹമ്മദാലിക്കെതിരേ കേസ് എടുത്ത് റിമാന്‍ഡ് ചെയ്തു.

പൊലിസ് കസ്റ്റഡിയിലിരിക്കെ മറ്റൊരു കൊലപാതകത്തിന്റെ വെളിപ്പെടുത്തല്‍ കൂടി. 

1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ചും ഒരാളെ കൊന്നുവെന്നാണു മുഹമ്മദലിയുടെ മൊഴി. 'കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം കോഴിക്കോട്ടുവന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്തു ജീവിച്ചിരുന്ന കാലത്ത് (അന്ന് ആന്റണി എന്നായിരുന്നു പേര്) ഒരാള്‍ പണം തട്ടിപ്പറിച്ചു. അയാള്‍ വെള്ളയില്‍ ബീച്ച് പരിസരത്തുള്ളതായി കുറച്ചു ദിവസങ്ങള്‍ക്കുശേഷം സുഹൃത്ത് കഞ്ചാവ് ബാബു പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും അങ്ങോട്ടു ചെന്ന് ഇക്കാര്യം ചോദിച്ചതോടെ തര്‍ക്കമായി. ബാബു അവനെ തല്ലിത്താഴെയിട്ട്, മണ്ണിലേക്കു മുഖം പൂഴ്ത്തിപ്പിടിച്ചു. ഞാന്‍ കാലില്‍ പിടിത്തമിട്ടു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ടുവഴിക്കു പിരിഞ്ഞു. ബാബുവിനെ പിന്നീടു കണ്ടിട്ടില്ല. മരിച്ചത് ആരെന്നും അറിയില്ല.' 

ഈ വെളിപ്പെടുത്തലുമായി സാമ്യമുള്ള കേസ് 1989 സെപ്റ്റംബര്‍ 24നു നടക്കാവ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നതായും കണ്ടെത്തി. സംഭവത്തില്‍ നടക്കാവ് പൊലിസ് അന്വേഷണം ആരംഭിച്ചു. 

 

  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ഷൻ കമ്മിഷൻമാരെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യുക: വിടി ബൽറാം

Kerala
  •  4 days ago
No Image

മാഞ്ചസ്റ്റർ ചുവന്നില്ല; ചെകുത്താന്മാരെ വെട്ടി പീരങ്കിപ്പട പടയോട്ടം തുടങ്ങി

Football
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; കുവൈത്തിൽ 258 പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  4 days ago
No Image

സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു; വാര്‍ത്താ സമ്മേളനം രാഷ്ട്രീയ പ്രസ്താവനയായി മാറി: വിഎസ് സുനില്‍ കുമാര്‍

Kerala
  •  4 days ago
No Image

ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് 

qatar
  •  4 days ago
No Image

കാൽനടയാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കണം; ബോധവൽക്കരണത്തിനായി വീഡിയോ പങ്കുവെച്ച് ഷാർജ പൊലിസ്

uae
  •  4 days ago
No Image

'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്

National
  •  4 days ago
No Image

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Kerala
  •  4 days ago
No Image

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  4 days ago
No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  4 days ago