HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണത്തേയും ഇറാനെതിരായ ഇസ്‌റാഈല്‍-അമേരിക്കന്‍ ആക്രമണങ്ങളേയും അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; പുടിനും ഷീ ജിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കില്ല

  
July 07 2025 | 02:07 AM

Modi Attends BRICS Summit Putin and Xi Jinping Skip the Event

റിയോ ഡി ജനീറോ: ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സില്‍വ സ്വീകരിച്ചു. റിയോ ഡി ജനീറോയിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ടിലാണ് 17ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. 
ആഗോള ഭരണപരിഷ്‌കരണം, സമാധാനം, സുരക്ഷസ ബഹുസ്വരതയുടെ ശാക്തീകരണം, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ക്ലൈമറ്റ് ആക്ഷന്‍, ആഗോള ആരോഗ്യം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. അര്‍ജന്റീന ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ഇന്നലെ രാവിലെ ബ്രസീലിലെത്തിയത്. ബ്രസീലുമായി നയതന്ത്രതല ചര്‍ച്ചകളും ഇന്ത്യന്‍ സംഘം നടത്തും.

ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നികുതിയെ കുറിച്ച ഉച്ചകോടി ചര്‍ച്ച ചെയ്യും. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മേല്‍ക്കോയ്മയാണ് പ്രധാന വിഷയം. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ സഖ്യമായാണ് ബ്രിക്‌സ് 2009ല്‍ രൂപീകരിച്ചത്. പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, സഊദി അറേബ്യ, യു.എ.ഇ, ബെലാറസ്, ക്യൂബ, വിയറ്റ്‌നാം രാജ്യങ്ങളും ബ്രിക്‌സില്‍ ചേര്‍ക്കപ്പെട്ടു.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പകരം പ്രധാനമന്ത്രി ലി ഖ്വിയാങ് ആണ് പങ്കെടുക്കുന്നത്. അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റ് വാറണ്ട് ഉള്ളതിനാല്‍ പുടിന് നേരിട്ട് പങ്കെടുക്കാനാകില്ല. 

അതേസമയം പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടി ശക്തമായി അപലപിച്ചു. ഭീകരവാദികളുടെ അതിർത്തി കടന്നുള്ള നീക്കങ്ങൾ, ഭീകരവാദത്തിനുള്ള ധനസഹായം, സുരക്ഷിത താവളങ്ങൾ ഒരുക്കൽ എന്നിവയെ ചെറുക്കാൻ ഉച്ചകോടി അംഗരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. ഇറാനിൽ ഇസ്റാഈലും യുഎസും ചേർന്ന് നടത്തിയ ആക്രമണവും ഗസ്സയിൽ ഇസ്‌റാഈല്‍ നടത്തിയ ആക്രമണവും ഉച്ചകോടി അപലപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  2 days ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി

Kerala
  •  2 days ago
No Image

വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്

International
  •  2 days ago
No Image

തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്:   രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന

Kerala
  •  2 days ago
No Image

മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 days ago
No Image

​ഗതാ​ഗതം സു​ഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ

uae
  •  2 days ago
No Image

സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  2 days ago
No Image

'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍ 

International
  •  2 days ago