HOME
DETAILS

ടാങ്കര്‍ ലോറി ദേഹത്തേക്ക് മറിഞ്ഞുവീണ് സഊദിയില്‍ പ്രവാസിക്ക് ദാരുണാന്ത്യം

  
July 07 2025 | 03:07 AM

Expatriate Dies Tragically in Saudi Arabia as Tanker Lorry Overturns

റിയാദ്: സഊദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തില്‍ ടാങ്കര്‍ ലോറിയുടെ ടയര്‍ നന്നാക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് മറിഞ്ഞ് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. നാമക്കല്‍ സ്വദേശിയായ പ്രവാസി തൊഴിലാളി സുന്ദരം രാമസ്വാമി (59)യാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ ബാത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ടാങ്കര്‍ ലോറിയുടെ പഞ്ചര്‍ ടയര്‍ പരിശോധിക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം സുന്ദരം രാമസ്വാമിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ സമീപവാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹഫര്‍ അല്‍ ബത്തീന്‍ സനയ്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി പഞ്ചര്‍ വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു സുന്ദരം.

പൊലിസ് അന്വേഷണത്തിനും ഫൊറന്‍സിക് പരിശോധനയ്ക്കും ശേഷം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഒഐസിസി പ്രസിഡന്റ് വിബിന്‍ മറ്റത്ത് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. സുഹൃത്തുക്കളായ ഗോപാല്‍, ചെല്ലപ്പന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈ വഴി നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി.

ഭാര്യ: ഗോമതി സുന്ദരം. മക്കള്‍: മാലതി, അരുണ്‍കുമാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  a day ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  a day ago
No Image

ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  a day ago
No Image

താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala
  •  a day ago
No Image

ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും

International
  •  a day ago
No Image

ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം

uae
  •  2 days ago
No Image

മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം

National
  •  2 days ago
No Image

ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെം​ഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്

Kerala
  •  2 days ago