HOME
DETAILS

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

  
Web Desk
July 07 2025 | 10:07 AM

Needed a wheelchair-accessible home for my daughters took effort to find one Former CJI DY Chandrachud responds to controversy over official residence

 

ന്യൂഡൽഹി: ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ, മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ. ചന്ദ്രചൂഡ് ഡൽഹിയിലെ 5, കൃഷ്ണ മേനോൻ മാർഗിലുള്ള ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക ബംഗ്ലാവ് രണ്ടാഴ്ചയ്ക്കുള്ളിൽ ഒഴിയുമെന്ന് വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് ബംഗ്ലാവ് ഒഴിയുന്നതിൽ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ബാർ & ബെഞ്ചിനോട് പറഞ്ഞു. 

അദ്ദേഹത്തിന്റെ രണ്ട് പെൺമക്കൾക്ക് നെമാലിൻ മയോപ്പതി എന്ന അപൂർവ ജനിതക രോഗമുണ്ട്. ഈ രോഗാവസ്ഥ മൂലം കുടുംബം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം പരസ്യമായി പങ്കുവെച്ചിരിക്കുകയാണിപ്പോൾ. "എന്റെ മക്കൾക്ക് വീൽചെയർ സൗകര്യമുള്ള വീട് കണ്ടെത്താൻ ഞാൻ കുറെ ശ്രമിച്ചു. 16-ഉം 14- വയസ്സുള്ള അവർക്ക് സ്വന്തമായി വീൽചെയർ ഉപയോ​ഗിച്ച് സ്വന്തമായി തന്നെ സഞ്ചരിക്കാനും അതേസമയം പിതാവ് എന്ന നിലയിൽ അവരുടെ സ്വകാര്യത പരി​ഗണിക്കേണ്ടതും എന്റെ ആവശ്യമാണ്. ബാത്ത്റൂം ഡോറിന്റെ വീതി പോലുള്ള ചെറിയ കാര്യങ്ങൾ പോലും പ്രധാനമാണ്," അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങൾ പരി​ഗണിക്കേണ്ടതിനാലാണ് താമസം മാറുന്നതിൽ വൈകുന്നത് അദ്ദേഹം വ്യക്തമാക്കി. 

2025-07-0716:07:76.suprabhaatham-news.png
 

നിരവധി സർവീസ്ഡ് അപ്പാർട്ട്മെന്റുകൾ പരിഗണിച്ചെങ്കിലും ഹ്രസ്വകാല വാടകയ്ക്ക് വീട് ലഭിക്കാത്തതും താമസം മാറ്റത്തിന് വൈകിയെന്ന് അദ്ദേഹം വിശദീകരിച്ചു. "ഒരു വീട് ഷോർട്ട്‌ലിസ്റ്റ് ചെയ്തപ്പോൾ, മൂന്ന് മാസത്തേക്ക് വാടകയ്ക്ക് നൽകാൻ ഉടമ തയ്യാറായില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 28-ന് അദ്ദേഹം നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തെഴുതി, ജൂൺ 30 വരെ താമസം നീട്ടണമെന്ന് ആവശ്യപ്പെട്ടു.

2024 നവംബറിൽ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, തന്റെ കുടുംബത്തോടൊപ്പം തീൻ മൂർത്തി മാർഗിലുള്ള സർക്കാർ അനുവദിച്ച വീട്ടിലേക്ക് താമസം മാറും. " പാക്കിംഗ് എല്ലാം പൂർത്തിയാക്കി വരുന്നു, ദൈനംദിന ഉപയോഗത്തിനുള്ള ചില ഫർണിച്ചറുകൾ ഒഴികെ ബാക്കി ഫർണിച്ചറുകൾ പാക്ക് ചെയ്തു. മറ്റെല്ലാം ട്രക്കിൽ കയറ്റി പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. ഇതിന് പരമാവധി പത്ത് ദിവസമോ രണ്ടാഴ്ചയോ എടുക്കും," അദ്ദേഹം വ്യക്തമാക്കി.

വിരമിച്ച സുപ്രീം കോടതി ജഡ്ജിമാർക്ക് വിരമിച്ച ശേഷം ആറ് മാസത്തേക്ക് സർക്കാർ വസതിയിൽ താമസിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, കൃഷ്ണ മേനോൻ മാർഗിലെ ടൈപ്പ് VIII ബംഗ്ലാവിൽ തുടരുന്നതിന് പ്രത്യേക അനുമതിയും ലൈസൻസ് ഫീസും ആവശ്യമാണ്. 2022-ലെ സുപ്രീം കോടതി ജഡ്ജിമാരുടെ നിയമങ്ങൾ പ്രകാരം, വിരമിച്ച ചീഫ് ജസ്റ്റിസിന് ആറ് മാസത്തേക്ക് വാടകയില്ലാതെ ടൈപ്പ് VII വസതിയിൽ താമസിക്കാം.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ താമസം നീട്ടിയത് വിവാദമായിരുന്നു. സുപ്രീം കോടതി ഭരണകൂടം ജൂലൈ 1-ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് ബംഗ്ലാവ് തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. 2024 നവംബറിൽ വിരമിച്ചെങ്കിലും, ഏപ്രിൽ 30 വരെ ഔദ്യോഗികമായും മെയ് 31 വരെ അനൗപചാരികമായും താമസം നീട്ടാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നു.

നിലവിൽ സർക്കാർ അനുവദിച്ച തീൻ മൂർത്തി മാർഗിലെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. രണ്ട് വർഷമായി ഒഴിഞ്ഞുകിടന്ന വീടാണ്. അറ്റകുറ്റപ്പണികൾ ജൂലൈ അവസാനം വരെ തുടരുമെന്ന് കരാറുകാർ അറിയിച്ചു," അദ്ദേഹം പറഞ്ഞു. പുതിയ വീടിന്റെ വാടക നൽകാൻ തയ്യാറാണെന്നും നിയമം അനുസരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു.

Former Chief Justice of India D.Y. Chandrachud addressed controversies surrounding his official residence, stating that he required a wheelchair-accessible home for his daughters and faced challenges in finding one



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  2 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  2 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  2 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  2 days ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  2 days ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  2 days ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  2 days ago
No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  2 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  2 days ago