HOME
DETAILS

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

  
Sabiksabil
July 08 2025 | 16:07 PM

Headless Body Found in Madhya Pradesh Human Sacrifice Suspected

 

ടികാംഗഢ്: മധ്യപ്രദേശിലെ ടികാംഗഢ് ജില്ലയിൽ ഞെട്ടിക്കുന്ന കൊലപാതകം. വിജയ്പൂർ ഗ്രാമത്തിൽ അഖിലേഷ് കുശ്വാഹ (32) എന്നയാളുടെ തലയറുത്ത മൃതദേഹം തേങ്ങ, നാരങ്ങ, ഉപ്പിലിട്ട ഭക്ഷണങ്ങൾ എന്നിവയോടൊപ്പം കണ്ടെത്തി. ഇത് നരബലിയാണെന്ന് സംശയിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ചന്ദേല പൊലീസ് സ്റ്റേഷൻ പരിധിയിലെ വിജയ്പൂർ ഗ്രാമത്തിലാണ് സംഭവം. ജൂലൈ 6നാണ് സംഭവം പുറത്തറിയുന്നത്. സത്ഗുവാൻ ഗ്രാമത്തിൽ താമസിക്കുന്ന അഖിലേഷ്, തന്റെ കൃഷിയിടത്തിന് സമീപമുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തിയത് ഗോഡ്ബാബ എന്ന സ്ഥലത്തിന് അടുത്താണ്. ഇതും പല സംശയത്തിന് ഇടയാക്കുന്നതായും പൊലിസ് പറഞ്ഞു. നരബലി ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്, അഡീഷണൽ പൊലീസ് സൂപ്രണ്ട് സീതാറാം പറഞ്ഞു. ആദ്യ അന്വേഷണത്തിൽ നരബലിയുടെ സാധ്യത കാണുന്നുണ്ടെന്ന് ജതാര സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അഭിഷേക് ഗൗതം പറഞ്ഞു.

അഖിലേഷ് ജോലിക്ക് പോയതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഗോഡ്ബാബ എന്ന സ്ഥലത്തെ ഗ്രാമവാസിയാണ് തലയറുത്ത നിലയിൽ മൃതദേഹം കണ്ടത്. പൊലീസ് ഉടൻ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. "കേസിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടും," സീതാറാം അറിയിച്ചു.

ഗുജറാത്തിലും നരബലി സംശയം

ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ ജില്ലയിൽ നാലുവയസ്സുകാരിയെ അയൽവാസി ലാലാ ഭായ് തദ്‌വി കൊലപ്പെടുത്തിയ സംഭവവും നരബലിയുമായി ബന്ധപ്പെട്ടാണ്. ക്ഷേത്രത്തിന്റെ പടികളിൽ കുട്ടിയുടെ രക്തം കണ്ടെത്തിയത് പൊലീസിന്റെ സംശയത്തിന് കാരണമായി. ഈ രണ്ട് സംഭവങ്ങളും നരബലിയുടെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  8 hours ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  8 hours ago
No Image

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

oman
  •  9 hours ago
No Image

ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?

Business
  •  9 hours ago
No Image

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

National
  •  9 hours ago
No Image

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്

oman
  •  9 hours ago
No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  9 hours ago
No Image

ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

uae
  •  10 hours ago
No Image

ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത് 

uae
  •  10 hours ago
No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  10 hours ago