HOME
DETAILS

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

  
Ajay
July 08 2025 | 17:07 PM

National Strike Prompts University Exam Postponements in Kerala

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരം 2025 ജൂലൈ 9-ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രമുഖ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. മഹാത്മാ ഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും നാളത്തെ എല്ലാ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

പണിമുടക്കിനെ നേരിടാൻ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവരുടെ ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് തുക പിടിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. 10 ഇന നിർദേശങ്ങളടങ്ങിയ മെമ്മോറാണ്ടവും കെഎസ്ആർടിസി പുറപ്പെടുവിച്ചു. സർക്കാരും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകൾ പണിമുടക്കിന് നേതൃത്വം നൽകുന്നു. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

17 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇതിൽ പ്രധാനം, തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നാണ്. ഈ കോഡുകൾ നടപ്പാകുന്നത് ട്രേഡ് യൂണിയനുകളുടെ തൊഴിൽ മേഖലയിലെ ഇടപെടലിനെ ദുർബലപ്പെടുത്തുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

Due to a national strike called by labor unions on July 9, 2025, universities in Kerala, including Mahatma Gandhi, Kerala, and Calicut, have postponed all exams scheduled for the day. New dates will be announced later. KSRTC and the government declared a "dies non," with salary deductions for absent employees. The strike, led by 10 trade unions and supported by Samyukta Kisan Morcha, protests four anti-labor codes among 17 demands.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  3 hours ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  3 hours ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  4 hours ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  4 hours ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  4 hours ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  4 hours ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 hours ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  5 hours ago
No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  5 hours ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  6 hours ago