HOME
DETAILS

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

  
July 09 2025 | 06:07 AM

New Property Ownership Law will take into effect in January 2026

റിയാദ്: രാജ്യത്തെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ നഗരങ്ങളില്‍ അടക്കം വിദേശികള്‍ക്ക് ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങളില്‍ ഭൂമി വാങ്ങാൻ അനുവദിക്കുന്ന നിർണ്ണായക നീക്കവുമായി സഊദി അറേബ്യ. നിയമത്തിന് സഊദി മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം എടുത്തത്.

ഇതിന്റെ ഭാഗമായുള്ള പരിഷകരിച്ച റിയൽ എസ്റ്റേറ്റ് നിയമം 2017 ജനുവരി ഒന്നിന് നിലവിൽ വരും. വിദേശ നിക്ഷേപകരെയും റിയല്‍ എസ്റ്റേറ്റ് വികസന കമ്പനികളെയും സഊദി വിപണിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പാര്‍പ്പിടങ്ങള്‍ അടക്കം റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ നിയമം സഹായിക്കും. റിയല്‍ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനും നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റിയല്‍ എസ്റ്റേറ്റ് നിയമനിര്‍മാണങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് വിദേശികള്‍ക്കുള്ള പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം മന്ത്രിസഭ അംഗീകരിച്ചതെന്ന് നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു.

പുതിയ നിയമം പ്രാബല്യത്തില്‍വരുന്നതോടെ വിദേശികള്‍ക്ക് റിയാദ്, ജിദ്ദ നഗരങ്ങളിലും ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങളിലും റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ കഴിയും. എന്നാൽ, മക്കയിലും മദീനയിലും ഇതിന് പ്രത്യേക വ്യവസ്ഥകളുണ്ടാകുമെന്നും നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയായിരിക്കും വിദേശികള്‍ക്ക് സ്വത്തവകാശങ്ങള്‍ സ്വന്തമാക്കാനും നേടാനും കഴിയുന്ന ഭൂമിശാസ്ത്രപരമായ പരിധി നിര്‍ദേശിക്കുക.

പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം 180 ദിവസത്തിനുള്ളില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്ഫോമില്‍ പരിഷ്‌കരിച്ച നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയമാവലി അതോറിറ്റി പരസ്യപ്പെടുത്തും. രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ പ്രീമിയം ഇഖാമ നിയമത്തിലെ വ്യവസ്ഥകളുമായും ജി.സി.സി പൗരന്മാരുടെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമവുമായും ബന്ധപ്പെടുത്തിയാണ് സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാനുള്ള നിയമത്തിന് അംഗീകാരം നൽകിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  2 days ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  2 days ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  2 days ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  2 days ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  2 days ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  2 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  2 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  2 days ago