HOME
DETAILS

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി

  
August 28 2025 | 18:08 PM

Police clearance certificate mandatory for employees of private buses High Court

കൊച്ചി: സ്വകാര്യ ബസ്സുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ഹൈക്കോടതി.  സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉൾപ്പെടെയുള്ള നൽകിയ ഹര്ജി ഹൈക്കോടതി തള്ളുകയായിരുന്നു.  എതിർപ്പുകളെ തുടർന്ന് പുതിയ നിബന്ധനകൾ നടപ്പാക്കുന്നത് സർക്കാർ നിർത്തിവച്ചിരുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ 1017 അപകടങ്ങൾ കേരളത്തിൽ ഉണ്ടായെന്ന് വിധി പറഞ്ഞുകൊണ്ട് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് വ്യക്തമാക്കി.  പൊതുജന സുരക്ഷയെ കരുതിയാണ് ഇത്തരത്തിലുള്ള നിബന്ധനങ്ങൾ കൊണ്ടുവന്നതെന്നും കേവലം നിയമങ്ങളിലെ സാങ്കേതികത്വം മാത്രം ചൂണ്ടിക്കാട്ടി ഈ കാര്യങ്ങൾ നടപ്പാക്കാതിരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഈ വർഷം ജനുവരിയിലാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവന്നതെന്നും അവനടപ്പാക്കാൻ ആവശ്യമായ സമയവും അനുവദിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ ഗതാഗത വകുപ്പിന് ഇത്തരം നടപടികൾ സ്വീകരിക്കാൻ അധികാരമില്ലെന്ന വാദവും കോടതി തള്ളിക്കളഞ്ഞു.

പെർമിറ്റ് ഉടമകൾക്ക് തങ്ങളുടെ ജീവനക്കാർ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുണ്ട്. ജീവനക്കാർക്ക് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്നതും പ്രധാനപ്പെട്ട കാര്യമാണ്. പൊലിസ് വെരിഫിക്കേഷൻ നടത്തണം എന്നുള്ളത് നിയമപരമല്ലെന്ന വാദവും നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു.  പെർമിറ്റ് ഉടമകൾ ഗതാഗത മേഖലയിൽ പ്രവർത്തിക്കുമ്പോൾ അത് നിയമാനുസൃമാണെന്ന് ഉറപ്പാക്കേണ്ട നിയമപരമായ ഉത്തരവാദിത്വം സർക്കാരുകൾക്കുണ്ടെന്നും കോടതി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  12 hours ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  13 hours ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  13 hours ago
No Image

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  13 hours ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  13 hours ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  13 hours ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  13 hours ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  14 hours ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  14 hours ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  14 hours ago