HOME
DETAILS

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

  
Shaheer
July 09 2025 | 06:07 AM

Elon Musks Starlink Internet Service Now Available in Qatar

ദോഹ: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇനി ഖത്തറിലും ലഭ്യമാകും. സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനക്ഷമമാകുന്നത് മിഡില്‍ ഈസ്റ്റിലെ ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ ഒരു സുപ്രധാന നേട്ടമാകുമൊന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. സ്റ്റാര്‍ലിങ്കിന്റെ ഖത്തറിലെ ലോഞ്ച് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ സ്‌പേസ് എക്‌സ് സ്ഥാപകനായ ഇലോണ്‍ മസ്‌ക് തന്നെയാണ് പ്രഖ്യാപിച്ചത്.

പരമ്പരാഗത ഇന്റര്‍നെറ്റ് ദാതാക്കള്‍ക്ക് സേവനം നല്‍കാന്‍ കഴിയാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടെ, ഖത്തറിലുടനീളം വിശ്വസനീയവും അതിവേഗവുമായ ഇന്റര്‍നെറ്റ് സേവനം സ്റ്റാര്‍ലിങ്ക് ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. ഈ സേവനം ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

നേരത്തെ, ഖത്തര്‍ എയര്‍വേയ്‌സ് തങ്ങളുടെ വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് സാങ്കേതികവിദ്യ സജ്ജീകരിക്കാന്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുത്ത വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് സൗജന്യവും അതിവേഗത്തിലുമുള്ള വൈഫൈ സേവനം നല്‍കുന്നതിലൂടെ, വ്യോമയാന മേഖലയിലെ സാങ്കേതിക മികവില്‍ ഖത്തറിന്റെ നേട്ടം അരക്കെട്ടുറപ്പിച്ചിരുന്നു.

സ്റ്റാര്‍ലിങ്കിന്റെ വരവോടെ, മിഡില്‍ ഈസ്റ്റില്‍ നൂതന സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറി. ഈ നേട്ടം ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഖത്തറിനെ പ്രാദേശിക ശക്തിയായി ഉയര്‍ത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Starlink, the satellite internet service by Elon Musk’s SpaceX, is now officially available in Qatar. The service promises high-speed connectivity even in remote areas, marking a major step in digital infrastructure.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  7 hours ago
No Image

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

Kerala
  •  8 hours ago
No Image

മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി

oman
  •  8 hours ago
No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  8 hours ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  8 hours ago
No Image

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

oman
  •  9 hours ago
No Image

ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?

Business
  •  9 hours ago
No Image

ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം

National
  •  9 hours ago
No Image

ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്

oman
  •  9 hours ago
No Image

24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച;  വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന

International
  •  9 hours ago