
ഖത്തറിലെ യുഎസ് വ്യോമതാവളത്തെ ആക്രമിച്ചത് ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിച്ചില്ല; സൗദിയിൽ എത്തി മുഹമ്മദ് ബൻ സൽമാനെ കണ്ട് ഇറാൻ വിദേശകാര്യമന്ത്രി

റിയാദ്: ഗൾഫ് മേഖലയിൽ നിലനിന്ന ഇടക്കാലത്തെ അനിശ്ചിതത്വത്തിനിടെ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും (എംബിഎസ്) ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ജിദ്ദയിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. ഇസ്രാഈലുമായുള്ള യുദ്ധത്തിനിടെ തങ്ങളുടെ ആണവകേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള യുഎസിന്റെ ആക്രമണത്തിനു പ്രതികാരമായി ഖത്തറിലെ യുഎസ് വ്യോമതാവളത്തെ ഇറാൻ ആക്രമിച്ചെങ്കിലും, അതൊന്നും ഗൾഫ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് അബ്ബാസ് അരഗ്ചിയുടെ സൗദി സന്ദർശനം.
ഇസ്രായേലിന്റെ ഇറാനുമായുള്ള യുദ്ധത്തിനുശേഷം ഗൾഫ് രാജ്യത്തേക്ക് നടത്തിയ ആദ്യ സന്ദർശനത്തിൽ മുഹമ്മദ് ബിൻ സൽമാനുമായും മറ്റ് സൗദി ഉദ്യോഗസ്ഥരുമായും അരഗ്ചി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നു എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് പറഞ്ഞു.
അരഗ്ചിയും സൗദി കിരീടാവകാശിയും ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളും ചർച്ച ചെയ്യുകയും ചെയ്തു എന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്‌പിഎ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ മേഖലയിൽ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന രാജ്യത്തിന്റെ അഭിലാഷം കിരീടാവകാശി പ്രകടിപ്പിച്ചു. തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമായി നയതന്ത്ര മാർഗങ്ങളിലൂടെ ചർച്ചകളെ പിന്തുണയ്ക്കുന്നതിൽ രാജ്യത്തിന്റെ നിലപാടും അദ്ദേഹം ഇറാനെ അറിയിച്ചു. ഇസ്രായേലി ആക്രമണത്തെ അപലപിച്ചതിന് അരാഗ്ചി രാജ്യത്തിന് നന്ദി അറിയിച്ചുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് എന്നിവരുമായും ഉന്നത ഇറാനിയൻ നയതന്ത്രജ്ഞൻ കൂടിക്കാഴ്ച നടത്തി. ജൂൺ 13 ന് ഇറാനെതിരെ യാതൊരു പ്രകോപനവും ഇല്ലാതെ ആണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ഇറാൻ മിസൈൽ ആക്രമണങ്ങൾ ഉപയോഗിച്ച് തിരിച്ചടിച്ചത് ഇസ്രായേലിൽ വ്യാപകമായ നാശം വിതച്ചു.
സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആണ് മക്കയിൽ എത്തിയ ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയെ സ്വീകരിച്ചത്. കൂടിക്കാഴ്ചയിൽ, സൗദി-ഇറാൻ ബന്ധങ്ങളെക്കുറിച്ചും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവിടെ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. ബ്രസീലിൽ നിന്ന് മടങ്ങുന്നതിനിടെ ആണ് ഇറാൻ മന്ത്രിയുടെ സൗദി സന്ദർശനം.
Saudi Arabia’s Crown Prince Mohammed bin Salman (MBS) has met Iranian Foreign Minister Abbas Araghchi in Jeddah in the first visit by a top Iranian official to the Gulf kingdom after Israel’s war. Iranian Foreign Affairs spokesperson Esmaeil Baghaei said Araghchi’s talks with Prince Mohammed and other Saudi officials on Tuesday were “fruitful”.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 2 days ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 2 days ago
വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 2 days ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 2 days ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 2 days ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 2 days ago
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു
International
• 2 days ago
ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍
International
• 2 days ago
വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം
Kerala
• 2 days ago
പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല
National
• 2 days ago
11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ
National
• 2 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
Kerala
• 2 days ago
സംസ്ഥാനത്തെ സ്കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ
Kerala
• 2 days ago
'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം
Kerala
• 2 days ago
2029 വരെ റൊണാൾഡോ തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും
Football
• 2 days ago
മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു
National
• 2 days ago
നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍
International
• 2 days ago
റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ
Football
• 2 days ago
'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
National
• 2 days ago
യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും
Kerala
• 2 days ago
റാഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ
Kerala
• 2 days ago
നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു
National
• 2 days ago