HOME
DETAILS

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

  
July 09 2025 | 09:07 AM

Former Indian spinner R Ashwin has spoken out against comparing Indian wicketkeeper-batsman Rishabh Pant with former Australian player Adam Gilchrist

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെ മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നതിനെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിൻ. പന്തിനെ ഗിൽക്രിസ്റ്റുമായല്ല മറ്റുള്ള മികച്ച ബാറ്റർമാരുമായിട്ടായിരിക്കണം താരതമ്യം ചെയ്യേണ്ടതെന്നാണ് അശ്വിൻ പറഞ്ഞത്. 

അവൻ ഒരു മികച്ച താരമാണ്. എന്നാൽ അവൻ ആദം ഗിൽക്രിസ്റ്റ് അല്ല, പലരും അദ്ദേഹത്തെ ഗിൽക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നു. അദ്ദേഹത്തിന് അത്ര നല്ല ഡിഫൻസ് ഉണ്ടായിരുന്നില്ല. എന്നാൽ പന്തിന് വളരെ ഉയർന്ന നിലവാരമുള്ള പ്രതിരോധമാണ് ഉള്ളത്.  ഗിൽക്രിസ്റ്റുമായിട്ടല്ല, മികച്ച ബാറ്റർമാരുമായിട്ടായിരിക്കണം അദ്ദേഹത്തെ താരതമ്യം ചെയ്യേണ്ടത്. റിഷബ് പന്തിന് പന്തിന്റെതായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും"' അശ്വിൻ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് പന്ത് പുറത്തെടുത്തത്. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയാണ് പന്ത് തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ 178 പന്തിൽ 12 ഫോറുകളും ആറ് സിക്സുകളും അടക്കം 134 റൺസ് ആണ് പന്ത് നേടിയത്. രണ്ടാം ഇന്നിങ്സിൽ 140 പന്തിൽ 118 റൺസും താരം സ്വന്തമാക്കി. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ പ്രകടനം. 

ആദ്യ മത്സരത്തിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും മികച്ച മുന്നേറ്റവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത്. റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കാണ് പന്ത് കുതിച്ചുയർന്നത്. 800 പോയിന്റുമായാണ് പന്ത് പട്ടികയിൽ മികച്ച മുന്നേറ്റം നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വിക്കറ്റ് കീപ്പർ 800 പോയിന്റുകൾ കരസ്ഥമാക്കുന്നത്. 

അതേസമയം നിലവിൽ പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ചുകൊണ്ട് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ രണ്ടാം ടെസ്റ്റിൽ ശക്തമായി തിരിച്ചുവരവ് നടത്തി വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. മൂന്നാം ടെസ്റ്റ് മത്സരത്തിന് ജൂൺ പത്തിനാണ് തുടക്കമാവുന്നത്. ലോർഡ്സിലാണ് മൂന്നാം മത്സരം നടക്കുനത്. 

Former Indian spinner R Ashwin has spoken out against comparing Indian wicketkeeper-batsman Rishabh Pant with former Australian player Adam Gilchrist



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  2 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  2 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  2 days ago
No Image

റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു

Cricket
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി

uae
  •  2 days ago
No Image

രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക് 

Kerala
  •  2 days ago
No Image

ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്

Cricket
  •  2 days ago
No Image

അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video

National
  •  2 days ago
No Image

വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Kerala
  •  2 days ago
No Image

തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ

Kerala
  •  3 days ago