മഹല്ലുകള്‍ ഭദ്രമാക്കുന്നതില്‍ ഭാരവാഹികള്‍ ജാഗ്രത കാണിക്കണം: എസ്.എം.എഫ് അലനല്ലൂര്‍ പഞ്ചായത്ത്
അലനല്ലൂര്‍: മഹല്ലുകളില്‍ ഭദ്രത കാത്തുസൂക്ഷിക്കുന്നതില്‍ മഹല്ല് ഭാരവാഹികള്‍ ജാഗ്രത പാലിക്കണമെന്ന് അലനല്ലൂര്‍ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് സി. മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ബക്കര്‍ എം.കെ. അധ്യക്ഷനായി.
മേഖല ജന.സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകല്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് പി.എം.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍, സംസം ബഷീര്‍ സംസാരിച്ചു.
പോഷക ഘടകം പഞ്ചായത്ത് ഭാരവാഹികളായ കെ. അബ്ദുപ്പു ഹാജി, സി.ഹംസ മാസ്റ്റര്‍, എന്‍. അഷ്റഫ് ഹാജി, എന്‍.ടി. മുഹമ്മദലി അന്‍വരി, എം.കെ.ഹനീഫ ഫൈസി, ടി.മുഹമ്മദുണ്ണി പടുവില്‍, കെ. മുഹമ്മദ് ഫൈസി, റിയാസ് മന്നാനി, ഉബൈദ് മാസ്റ്റര്‍ സംബന്ധിച്ചു. ടി.എ. റസാഖ് മാസ്റ്റര്‍ സ്വാഗതവും എന്‍.ഹംസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: വി.എ.കരീം മുസ്ലിയാര് കുളപ്പറമ്പ് (പ്രസി), ടി.ഹംസ പാക്കത്ത് കുളമ്പ്, അലി ഹാജി കൂമഞ്ചിറ, കുഞ്ഞാപ്പുട്ടി ഹാജി (വൈ.പ്രസി), എന്‍. ഹംസ മാസ്റ്റര്‍ (ജ.സെക്ര), പി.പി. മുഹമ്മദലി ദാരിമി പടുവില്‍, അഡ്വ. അബ്ദു നാസര്‍, പി. അലി മാസ്റ്റര്‍ (ജോ.സെക്ര), മന്നേത്ത് വാപ്പുട്ടി ഹാജി കൊന്നാരം(ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."