HOME
DETAILS

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

  
Laila
July 10 2025 | 04:07 AM

Kerala University VC-Registrar Clash Intensifies Amid Syndicate Protest Backdrop

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസി- രജിസ്ട്രാര്‍ തര്‍ക്കം തുടരുമ്പോള്‍ രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാര്‍ ഇന്ന് ഓഫിസില്‍ എത്തിയാല്‍ ഇടപെടാന്‍ വൈസ് ചാന്‍സലറുടെ തീരുമാനം. രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയാല്‍ തടയാന്‍ സുരക്ഷാ ഓഫിസര്‍ക്ക് നിര്‍ദേശവും നല്‍കി. 

സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ക്ക് അധികാരം ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് വിസി. എന്നാല്‍ രജിസ്ട്രാര്‍ക്ക് തുടരാമെന്നാണ് സിന്‍ഡിക്കേറ്റിന്റെ പ്രഖ്യാപനം. ഇനി വിസിയും രജിസ്ട്രാറും ഇന്ന് എത്തുമോ എന്നതാണ് അറിയേണ്ടത്. വിസി വന്നാല്‍ തടയുമെന്ന് എസ്എഫ്‌ഐയും അറിയിച്ചു. അവധി ചോദിച്ച രജിസ്റ്റാര്‍ അനില്‍ കുമാറിനോട്, സസ്‌പെന്‍ഷനിലായ രജിസ്റ്റാര്‍ക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹന്‍ കുന്നുമലിന്റെ തിരിച്ചുള്ള ചോദ്യം. 

തന്റെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു രജിസ്റ്റാറുടെ മറുപടി. അനില്‍കുമാര്‍ ഇന്ന് ഓഫിസില്‍ എത്തുമോ എന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. ഇന്ന് ഗവര്‍ണര്‍ക്കും വിസിക്കും എതിരെ ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും പ്രതിഷേധവുമുണ്ട്. 

എസ്എഫ്‌ഐ രാജ് ഭവനിലേക്കാണ് മാര്‍ച്ച് നടത്തുക. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കവും ഉണ്ട്. ഡിവൈഎഫ്‌ഐ സര്‍വകലാശാല ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്തും. കഴിഞ്ഞ ദിവസം സര്‍വകലാശാലയിലെ പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  5 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  5 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  5 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  6 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  6 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  6 hours ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  6 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  6 hours ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  6 hours ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  7 hours ago