
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

സഫേദ്: ഗസ്സയിലും ലെബനനിലും യുദ്ധത്തിൽ പങ്കെടുത്ത ഇസ്റാഈലി സൈനികൻ ഡാനിയേൽ എഡ്രി (24) കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. സഫേദിനടുത്തുള്ള വനപ്രദേശത്ത് കാറിനുള്ളിൽ തീകൊളുത്തിയാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
യുദ്ധത്തിന്റെ ഭീകരതകൾ നേരിട്ട് കണ്ടിരുന്ന ഡാനിയേൽ, മൃതദേഹങ്ങളുടെ ഗന്ധവും ദൃശ്യങ്ങളും തന്നെ നിരന്തരം വേട്ടയാടുന്നതായി അമ്മ സിഗൽ എഡ്രിയോട് പറഞ്ഞിരുന്നു. യുദ്ധാനുഭവങ്ങൾ അവന്റെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിരുന്നു. ചിലപ്പോൾ അക്രമാസക്തമായ രീതിയിൽ പെരുമാറുകയും അപ്പാർട്ട്മെന്റിലെ വസ്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നതായി അമ്മ വെളിപ്പെടുത്തി. ഡാനിയേലിന്റെ കുടുംബം സൈനിക ബഹുമതിയോടുള്ള ശവസംസ്കാരം ആവശ്യപ്പെട്ടെങ്കിലും ഇസ്റാഈൽ സൈന്യം അത് നിരസിച്ചതായാണ് റിപ്പോർട്ട്. "അവന്റെ ത്യാഗത്തിന് അർഹമായ ആദരവ് ലഭിക്കണം. അവനൊരു സൈനിക ശവസംസ്കാരം അർഹിക്കുന്നു," അമ്മ ആവശ്യപ്പെട്ടു.
അതേ സമയം ഗസ്സയിൽ ഇസ്റാഈൽ ഇന്ന് നടത്തിയ ആക്രമണങ്ങളിൽ 55 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഗസ്സ സിറ്റിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അൽ-കരാമയിൽ നടന്ന ആക്രമണത്തിൽ മാത്രം നാല് പേർ മരിച്ചതായി അൽ-ഷിഫ ആശുപത്രി വൃത്തങ്ങൾ അൽ ജസീറയോട് വെളിപ്പെടുത്തി. റഫയിൽ സഹായ കേന്ദ്രത്തിന് സമീപം മൂന്ന് പേരും, ഗസ്സ സിറ്റിയിലെ അൽ-സഹ്‌റ സ്‌കൂളിന് സമീപം രണ്ട് പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഈ സ്‌കൂൾ യുദ്ധത്തിൽ കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്ക് താമസസൗകര്യം നൽകുന്ന കോമ്പൗണ്ടായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ ജെനിനിന് പടിഞ്ഞാറുള്ള റുമ്മാന ഗ്രാമത്തിൽ ഇസ്റാഈലി സൈനികൻ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തിരിച്ച് കത്തികൊണ്ട് ആക്രമിച്ച സംഭവത്തിൽ ഫലസ്തീനി യുവാവ് കൊല്ലപ്പെട്ടു. അഹമ്മദ് അലി അമുർ (55) എന്നയാളാണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞതായി ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. "വെസ്റ്റ് ബാങ്കിലെ പ്രതിരോധത്തിന്റെ ജ്വാലകൾ കെടുത്താനുള്ള അധിനിവേശത്തിന്റെ ശ്രമങ്ങൾ പരാജയപ്പെടുമെന്നും" ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
The psychological trauma from Gaza's conflict led Israeli soldier Daniel Edri, 24, to take his own life by setting his car on fire near Safed. Haunted by war's horrors, including the smell and sight of corpses, he struggled with severe mental health issues. Despite his family's request, the Israeli army denied him a military funeral
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• a day ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• a day ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• a day ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• a day ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• a day ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• a day ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• a day ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• a day ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• a day ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• a day ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• 2 days ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• 2 days ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• 2 days ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• 2 days ago
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 2 days ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• 2 days ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• 2 days ago
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• 2 days ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• 2 days ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 2 days ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 2 days ago