HOME
DETAILS

അസമില്‍ ബംഗ്ലാദേശികളെന്നാരോപിച്ച് നാടുകടത്തലും ബുള്‍ഡോസര്‍ രാജും തകൃതി; ബി.ജെ.പി സര്‍ക്കാര്‍ പൊളിച്ചുനീക്കിയത് പതിനായിരത്തിലധികം വീടുകള്‍

  
Muqthar
July 11 2025 | 01:07 AM

More than 10620 houses have been demolished using bulldozers in Assam since the BJP came to power in 2016

ഗുവാഹതി: അസമില്‍ ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വിവേചനസ്വഭാവമുള്ള നീക്കം തുടരുന്നു. ഒരുമാസത്തിനുള്ളില്‍ മാത്രം 1,400 ഓളം ബംഗാളി മുസ്ലിംകളുടെ വീടുകളാണ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ധുബ്രി ജില്ലയില്‍ സൗരോര്‍ജ്ജ പദ്ധതിയുടെ പേരിലാണ് നടപടി. 1,157 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നുള്ള ബംഗാളി വംശജരായ 1,400 മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചുമാറ്റിയതായി ജില്ലാ മജിസ്‌ട്രേറ്റ് ദിബാകര്‍ നാഥ് പറഞ്ഞു.
ധുബ്രിയിലെ ചാപ്പര്‍ റവന്യൂ സര്‍ക്കിളിന് കീഴിലുള്ള ചിരകുട്ട 1, 2, ചാരുഖാര ജംഗിള്‍ ബ്ലോക്ക്, സന്തേഷ്പൂര്‍ ഗ്രാമങ്ങളില്‍ മൂന്നും നാലും പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന ബംഗാളി വംശജരായ മുസ്ലിംകളെ കുടിയിറക്കിയതായി പ്രദേശത്തുകാരെ ഉദ്ധരിച്ച് സ്‌ക്രോള്‍ ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. ബ്രഹ്മപുത്രനദി കരകവിഞ്ഞൊഴുകുന്നതും പ്രളയകാലത്ത് വീടെടുത്തുപോയതും കാരണം വീടുകള്‍ നഷ്ടപ്പെട്ട പൂര്‍വികരുടെ പുതിയതലമുറയാണ് ഇവര്‍.

ഏപ്രില്‍ രണ്ടിന് നടന്ന ജില്ലാതല ലാന്‍ഡ് അഡൈ്വസറി യോഗത്തിലാണ് കന്നുകാലികളെ മേയാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ ഭൂമിയുടെ ഭാഗമായ വില്ലേജ് ഭൂമി സൗരോര്‍ജ്ജ പദ്ധതിക്കായി മാറ്റാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മാര്‍ച്ച് 30ന് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചു. ഇതുപ്രകാരം അസം പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡ് ഏകദേശം 1,289 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു. പിന്നാലെ ജില്ലാ ഭരണകൂടം കുടിയിറക്കല്‍ നോട്ടീസുകള്‍ നല്‍കി. തുടര്‍ന്ന് െപാലിസ് ഉദ്യോഗസ്ഥരും ബുള്‍ഡോസറുകളും ഒഴിപ്പിക്കല്‍ തുടങ്ങുകയായിരുന്നു.

കുടിയൊഴിപ്പിക്കല്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സ്ഥലം സന്ദര്‍ശിച്ച അഖില്‍ ഗോഗോയ് എം.എല്‍.എ പറഞ്ഞു. ഹിന്ദു വോട്ടുകള്‍ നേടുന്നതിനു വേണ്ടിയാണ് ഹിമന്ത ബിശ്വ സര്‍ക്കാര്‍ മുസ്ലിംകള്‍ക്കെതിരെ ഇത്തരം കുടിയൊഴിപ്പിക്കലുകള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസ് നിലവില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

മുസ്ലിം ഭൂരിപക്ഷ ജില്ലയായ ഗോള്‍പാറയിലെ പൈകര്‍ പ്രദേശത്തും സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജിനൊരുങ്ങുകയാണ്. ബ്രഹ്മപുത്ര നദിയിലെ മണ്ണൊലിപ്പ് മൂലം വീട് നഷ്ടപ്പെട്ടവര്‍ താമസിക്കുന്ന ചാരുബഖ്ര ജംഗല്‍ ബ്ലോക്ക് ഗ്രാമത്തിലെ 400 പേര്‍രുടെ കുടിലുകളാണ് പൊളിക്കുന്നത്. ഈ കേസും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞമാസം 16ന് ഗോള്‍പാറയില്‍ 700 ഓളം ബംഗാളി മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചുമാറ്റുകയുണ്ടായി. ഇവരും പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവന്നവരാണ്. കഴിഞ്ഞമാസം 30ന് നല്‍ബാരി ജില്ലയിലും കൂട്ട കുടിയൊഴിപ്പിക്കല്‍ നടന്നു. കഴിഞ്ഞ വ്യാഴാഴ്ച അപ്പര്‍ അസമിലെ ലഖിംപൂര്‍ ജില്ലയില്‍ ഏകദേശം 220 കുടുംബങ്ങളെയും കുടിയൊഴിപ്പിച്ചു. 2016ലാണ് അസമില്‍ ബി.ജെ.പി അധികാരത്തിലേറിയത്. ഇതിന് ശേഷം 2024 ഓഗസ്റ്റ് വരെ 10,620ലധികം കുടുംബങ്ങളെയാണ് കുടിയിറക്കിയത്. ഇവരില്‍ ബഹുഭൂരിഭാഗവും മുസ്ലിംകളാണ്. 

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ബംഗാളി മുസ്ലിംകള്‍ക്കെതിരായ വിവേചനനടപടി കൂടിവരുകയാണെന്ന ആക്ഷേപം ശക്തമാണ്. ബംഗാളി ഭാഷ സംസാരിക്കുന്നരെ ബംഗ്ലാദേശികള്‍ എന്നാരോപിച്ച് നാടുകടത്തുന്നതായ ആരോപണവും ഉണ്ട്. ഒരു മാസത്തിനിടെ 330 ഓളം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതായും കൂടുതല്‍ പേരെ ഉടന്‍ തിരിച്ചയക്കുമെന്നുമാണ് അടുത്തിടെ ഹിമന്ത ബിശ്വ പറഞ്ഞത്.

The discriminatory move by the Himanta Biswa Sarma-led BJP government in Assam, targeting Bengali-speaking Muslims, accusing them of being Bangladeshis, continues. In just one month, the government bulldozed and demolished the homes of around 1,400 Bengali Muslims. The action was in the name of a solar energy project in Dhubri district. District Magistrate Dibakar Nath said that the houses of 1,400 Muslim families of Bengali origin from 1,157 acres of government land were demolished.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  11 hours ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  11 hours ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  11 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  12 hours ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  12 hours ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  12 hours ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  13 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  13 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  13 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  14 hours ago