HOME
DETAILS

ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

  
October 15 2025 | 17:10 PM

plus two student died in jarkhand after hitten by principal

റാഞ്ചി: ജാര്‍ഖണ്ഡില്‍ സ്ലിപ്പറിട്ട് ക്ലാസിലെത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ച വിദ്യാര്‍ഥിനി മരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനി ദിവ്യ കുമാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സെപ്റ്റംബര്‍ 15നാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലാണ് സംഭവം. 

സ്ലിപ്പര്‍ ധരിച്ചെത്തിയ കുട്ടി അസംബ്ലിയില്‍ പങ്കെടുത്തതാണ് പ്രധാനധ്യാപികയെ പ്രകോപിപ്പിച്ചത്. സ്‌കൂളിന്റെ ഡ്രസ് കോഡിന് വിരുദ്ധമെന്ന് ആരോപിച്ച് പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന ദ്രൗപതി മിന്‍സ് കുട്ടിയെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി പിന്നീട് വിഷാദാവസ്ഥയിലേക്ക് എത്തിപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഡാല്‍ട്ടന്‍ഗഞ്ചിലെ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ പിന്നീട് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് കുട്ടി മരിച്ചത്.

സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കി. കുട്ടിയെ മര്‍ദ്ദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മരണം സ്ഥിരീകരിച്ചതോടെ കുട്ടിയുടെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. 

in jharkhand, a plus two student, divya kumari, died after being beaten by the principal for wearing slippers to class. the incident happened on september 15 in garhwa district.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ

Kerala
  •  3 hours ago
No Image

നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാ​ഗ്രത നിർദേശം 

Kerala
  •  3 hours ago
No Image

ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി

uae
  •  3 hours ago
No Image

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

National
  •  4 hours ago
No Image

സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ

uae
  •  4 hours ago
No Image

വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്

National
  •  4 hours ago
No Image

ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  4 hours ago
No Image

യൂത്ത്‌ഫെസ്റ്റിവലിന് എത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; സെക്രട്ടറി ഉൾപ്പെടെ മൂന്ന് എബിവിപി നേതാക്കൾ അറസ്റ്റിൽ

National
  •  4 hours ago
No Image

മക്ക വികസനത്തിൽ പുതിയ അധ്യായം: കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ച്‌ സഊദി കിരീടവകാശി

Saudi-arabia
  •  4 hours ago