HOME
DETAILS

വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

  
July 11, 2025 | 7:19 AM

Kerala Minister V Abdurahimans Office Assistant Found Dead in Thiruvananthapuram

സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റായ വയനാട് സ്വദേശി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ നളന്ദ എൻ.ജി.ഒ. ക്വാർട്ടേഴ്സിലെ വീട്ടിൽ വച്ചാണ് മൃതദേഹം കണ്ടെടുത്തത്.

ബിജു ഭാര്യയോടൊപ്പമാണ് ഈ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഓഫിസിൽ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ബിജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബിജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല. വിവരമറിഞ്ഞ ഭാര്യയും ഫോൺ വിളിച്ചെങ്കിലും ബിജു കോൾ എടുത്തില്ല. തുടർന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അകത്തുനിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

അസ്വാഭാവിക മരണത്തിന് കേസെടുത്ത മ്യൂസിയം പൊലിസ്, മൃതദേഹം കണ്ടെത്തിയ മുറിയിൽ പരിശോധന നടത്തിവരികയാണ്. ബിജുവിന് വ്യക്തിപരവും കുടുംബപരവുമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലിസ് സൂചിപ്പിച്ചു.

Biju, an office assistant to Kerala Minister V Abdurahiman, was found dead in his residence at Nalanda NGO Quarters in Thiruvananthapuram. The cause of death is yet to be determined, and the Museum Police have registered a case and begun an investigation. Biju, a native of Wayanad, was alone in his quarters when he was found hanging, after his wife had returned home the previous night ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  12 days ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  12 days ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  12 days ago
No Image

എസ്.ഐ.ആർ പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപെടുമെന്ന് സുപ്രിംകോടതി

National
  •  12 days ago
No Image

കൊല്ലം സ്വദേശിയായ പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Saudi-arabia
  •  12 days ago
No Image

രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി

crime
  •  12 days ago
No Image

ഹോങ്കോങ്ങ് തീപിടിത്തം മരണം 44 ആയി; മൂന്നുപേർ അറസ്റ്റിൽ, സ്കൂളുകൾക്ക് അവധി

International
  •  12 days ago
No Image

ഹോങ്കോങ് തീപിടിത്തം മരണം 36 ആയി, 279 പേരെ കാണാനില്ല

latest
  •  12 days ago
No Image

ഹോങ്കോങ്ങിൽ തീപിടിത്തം: പാർപ്പിട സമുച്ചയം കത്തിയമർന്നു; 13 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

International
  •  12 days ago
No Image

'നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ; ഒരാൾക്ക് വേണ്ടി അത് മാറ്റാനാവില്ല!'; റൊണാൾഡോയ്ക്ക് ലോകകപ്പ് ഇളവ് നൽകിയ ഫിഫയ്‌ക്കെതിരെ ആഴ്സണൽ ഇതിഹാസം

Football
  •  12 days ago