
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധികൾ നിലനിൽക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. സ്കൂൾ സമയക്രമം മാറ്റിയ സർക്കാർ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ പരിഷ്കരണങ്ങൾ നടപ്പാക്കുമ്പോൾ ആവശ്യമായ ചർച്ചകളും ആലോചനകളും വേണമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിരുന്നുവെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ വിദ്യാർഥികൾ അനുഭവിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങൾ വൈകിപ്പിച്ച് വിദ്യാർഥികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചത് സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗം മുഴുവൻ പ്രശ്നങ്ങൾ നേരിടുകയാണ്. ഒരു വശത്ത് ഗവർണറുടെ കാവി വൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.
ക്യാമ്പസുകളിലെ രാഷ്ട്രീയ അതിപ്രസരം ഇപ്പോൾ മാഫിയ ഭരണം പോലെയായി മാറിയിരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർഥികൾ എങ്ങനെ നാട്ടിൽ തുടരാനാണ്? സ്കൂൾ സമയക്രമം മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ആവർത്തിച്ചു. മദ്രസ പഠനവും സ്കൂൾ പഠനവും തമ്മിൽ സംഘർഷമില്ലാതെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയണം. ഒരു ചർച്ച നടത്തിയിരുന്നെങ്കിൽ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. സമസ്ത ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്നും വിദ്യാഭ്യാസ മേഖലയിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതേക്കുറിച്ച് ചാനൽ വാർത്തകളിലൂടെയാണ് തങ്ങൾ അറിഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ശശി തരൂർ വിഷയത്തിൽ യു.ഡി.എഫിന് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് തന്നെ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ പുനരധിവാസത്തിനായി വാങ്ങിയ ഭൂമിയിൽ യാതൊരു പ്രശ്നവുമില്ലെന്നും ഉടൻ തന്നെ ഭൂമി അവകാശികൾക്ക് രജിസ്റ്റർ ചെയ്ത് നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മുസ്ലിം ലീഗ് ഇതിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കും. വീട് നിർമാണത്തിനുള്ള അപേക്ഷകൾ അടുത്ത ദിവസം മുതൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Muslim League leader PK Kunhalikutty has expressed concerns about the current state of higher education, citing political overreach in campuses as a major issue. He criticized the Governor's approach and the government's decision to change school timings, calling the latter undemocratic. Kunhalikutty's comments highlight growing tensions in Kerala's education sector [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം
Kerala
• a day ago
ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു
uae
• a day ago
തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം
Kerala
• a day ago
ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും
National
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും
Kerala
• a day ago
കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• a day ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 2 days ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 2 days ago
2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും
uae
• 2 days ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 2 days ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago