
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

ന്യൂഡല്‍ഹി: നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയോട് വിയോജിപ്പ് അറിയിച്ച് സുപ്രിംകോടതിയുടെ വിരമിച്ച നാലു ചീഫ്ജസ്റ്റിസുമാര്‍. വിഷയത്തില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെ.പി.സി) മുമ്പാകെയാണ് മുന്‍ ചീഫ്ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് യു.യു ലളിത് എന്നിവര്‍ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതിനെതിരായ അഭിപ്രായം രേഖപ്പെടുത്തിയത്.
ഇതുസംബന്ധിച്ച ബില്ലില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരിധിയില്ലാത്തതും അനിയന്ത്രിതവുമായ അധികാരങ്ങള്‍ നല്‍കുന്നുണ്ടെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇക്കാരണത്താല്‍ ഭാവിയില്‍ ഭരണഘടനാ സന്തുലിതാവസ്ഥ തകരാറിലായേക്കാമെന്ന ആശങ്ക പങ്കുവച്ച മുന്‍ ചീഫ്ജസ്റ്റിസുമാര്‍, ഇത്തരമൊരു സാഹചര്യം ഉണ്ടായാലുള്ള അര്‍ത്ഥം ഊഹിക്കാവുന്നതേയുള്ളൂവെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് ഡി.വൈ ചന്ദ്രചൂഡും ജെ.എസ് ഖെഹാറും ജെ.പി.സിക്ക് മുമ്പിലെത്തി നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ മാര്‍ച്ചിലാണ് നിലവില്‍ രാജ്യസഭാംഗംകൂടിയായ രഞ്ജന്‍ ഗൊഗോയിയും യു.യു ലളിതും തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവച്ചത്.
ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ കഴിയുമോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരം ഭരണഘടനാപരമായി അനുവദനീയമാണോ എന്ന് ജെ.എസ് ഖെഹാറും ഡി.വൈ ചന്ദ്രചൂഡും സംശയം പ്രകടിപ്പിച്ചു. എങ്കിലും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനക്ക് വിരുദ്ധമല്ലെന്ന് ഇരുവരും അറിയിച്ചു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരങ്ങള്‍ക്ക് ഭരണഘടനാപരമായ ബലഹീനതകള്‍ ഉണ്ടാകാമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിര്‍ദ്ദിഷ്ട ബില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരല്ല. എന്നാല്‍ അതിന്റെ ചില ഭാഗങ്ങള്‍ നിയമപരമായി ദുര്‍ബലമാണ്. പ്രത്യേകിച്ചും, എന്തെങ്കിലും കാരണവശാല്‍ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കമ്മീഷന് അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 82എ(5) വകുപ്പിനോട് ബില്ല് യോജിക്കുന്നതല്ല. നിയമം വ്യക്തമല്ലാത്ത ഈയൊരു സാഹചര്യത്തെ 'ഭരണഘടനാപരമായ നിശബ്ദത' എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിശേഷിപ്പിച്ചത്.
ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുള്ള ഷെഡ്യൂള്‍ തീരുമാനിക്കാന്‍ കമ്മിഷന് അനിയന്ത്രിതമായ അധികാരങ്ങള്‍ ബില്ലില്‍ നല്‍കിയിട്ടുണ്ടെന്ന് രഞ്ജന്‍ ഗൊഗോയിയും യു.യു ലളിതും ചൂണ്ടിക്കാട്ടി. കമ്മിഷന്റെ അധികാരം ഉള്‍പ്പെടെ വിവിധ വശങ്ങളെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങളും ഇരുവരും നല്കി.
പാര്‍ലമെന്ററി മേല്‍നോട്ടമില്ലാതെ കമ്മിഷന് ശക്തമായ അധികാരം നല്‍കുന്നത് ജനാധിപത്യത്തിന്റെ ആത്മാവിന് എതിരാണെന്ന അഭിപ്രായം നാലു മുന്‍ ചീഫ്ജസ്റ്റിസുമാരും പങ്കുവച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. ഇത്തരം ക്രമീകരണങ്ങള്‍ ഭാവിയില്‍ നിയമപരമായ തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്ന് ജെ.പി.സിയിലെ വിവിധ അംഗങ്ങളും സമ്മതിച്ചു.
അതേസമയം, എല്ലാ വിദഗ്ധരുടെയും അഭിപ്രായത്തെ സമിതി മാനിക്കുന്നുവെന്നും ബില്‍ പാസാക്കുക മാത്രമല്ല, ഭരണഘടനാപരവും പ്രായോഗികവുമാക്കുകയുമാണ് ലക്ഷ്യമെന്നും ജെ.പി.സി ചെയര്മാന് പി.പി ചൗധരി പറഞ്ഞു.
Appearing before the Joint Committee of Parliament on ‘One Nation, One Election’Bill, four former Chief Justices of India have red-flagged the vast powers that the Election Commission holds in the proposed law for holding simultaneous polls. Former CJIs JS Khehar and DY Chandrachud expressed doubts whether the power of EC to decide if simultaneous polls can be delayed for a state is constitutionally permissible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി
Kerala
• 3 days ago
സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 3 days ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
Kerala
• 3 days ago
നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിംഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം
uae
• 3 days ago
കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം
Kerala
• 3 days ago
താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി
Kerala
• 3 days ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്
Kerala
• 3 days ago
മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
Kerala
• 3 days ago
ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു
Kerala
• 3 days ago
രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും
Kerala
• 3 days ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 3 days ago
'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി
Kerala
• 3 days ago
സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
qatar
• 3 days ago
വാട്ടർ പ്യൂരിഫയർ സർവീസിനായി ഓൺലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു; പത്തനംതിട്ട സ്വദേശിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ
crime
• 3 days ago
സൗദിയിലെ യൂനിവേഴ്സിറ്റികളില്‍ സ്കോളര്‍ഷിപ്പോടെ ഗ്ലാമര്‍ കോഴ്സുകള്‍ പഠിക്കാം; യാത്രാ, താമസ സൗകര്യങ്ങള്‍ ഫ്രീ | Study in Saudi
Saudi-arabia
• 3 days ago
അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ
uae
• 3 days ago
യു.എസ് ഫെഡറല്‍-ട്രംപ് പോരില്‍ സ്വര്‍ണവില കുതിക്കുന്നു; സംസ്ഥാനത്ത് ഇന്നും വര്‍ധന
Business
• 3 days ago
തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം; 18-കാരൻ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
crime
• 3 days ago
യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
uae
• 3 days ago
ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ
National
• 3 days ago
9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്
Kerala
• 3 days ago