
75ല്‍ വിരമിച്ച് മോഹന്‍ ഭാഗവത് മോദിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമോ?; പ്രായപരിധി സംബന്ധിച്ച് സംഘ്പരിവാരില്‍ ചൂടുപിടിച്ച ചര്‍ച്ച | Narendra Modi Retirement

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 75 വയസ്സ് പ്രായപരിധി ഓര്‍മിപ്പിച്ചും സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടുമുള്ള ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിന് പിന്നാലെ, പ്രായപരിധി സംബന്ധിച്ച ചര്‍ച്ച സംഘ്പരിവാരില്‍ ചൂടുപിടിക്കുന്നു. സര്‍സംഘ്ചാലകിന്റെ നിര്‍ദേശങ്ങള്‍ സംഘം കേഡര്‍മാര്‍ തള്ളാറില്ലെന്നതിനാലാണ്, ഭാഗവതിന്റെ പ്രസ്താവന സംഘകുടുംബത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവച്ചത്. ഭഗവതിന്റെ വിരമിക്കല്‍ നിര്‍ദേശം ആര്.എസ്.എസ്സുകാരനായ മോദിക്ക് ധിക്കരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
75 വയസ്സ് തികഞ്ഞ് ഷാള്‍ നല്കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ക്ക് വയസ്സായിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായി വഴിയൊരുക്കുക എന്നുമാണെന്ന ആര്.എസ്.എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലെയുടെ വാക്ക് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കഴിഞ്ഞദിവസം മോദിക്കെതിരായ ഭാഗവതിന്റെ ഒളിയമ്പ്. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 17ന് 75 വയസ്സ് തികയുന്ന ദിവസം പിംഗ്ലെയുടെ സന്ദേശം മോദി അനുസരിക്കുമോ എന്നതാണ് സംഘകുടുംബത്തിലെ ചോദ്യം.
ഭാഗവതിന്റെ പ്രസ്താവന മോദിയെയും അദ്ദേഹത്തെ അനുകൂലിക്കുന്ന സംഘ്പരിവാര്‍ നേതാക്കളെയും അസ്വസ്ഥതരാക്കിയിട്ടുണ്ടെന്നുള്ളത് നേരാണ്. മോദിയും ഭാഗവതും തമ്മില്‍ ആറുദിവസത്തെ പ്രായവ്യത്യാസം മാത്രമാണുള്ളത്. 1950 സെപ്റ്റംബര്‍ 11ന് ഭാഗവതും 17ന് മോദിയും ജനിച്ചു. 75 തികയുന്നതോടെ സര്‍സംഘ് ചാലക് പദവി ഒഴിഞ്ഞ് ഭാഗവത്, മോദിക്കുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനിടയുണ്ടെന്ന സൂചനയും ശക്തമാണ്. അടുത്ത വര്‍ഷത്തെ ദസറയില്‍ ആര്.എസ്.എസ് ശതാബ്ദി വാര്‍ഷികാഘോഷങ്ങളുടെ സമാപനത്തിലോ അതിന് മുമ്പോ അദ്ദേഹം പദവിയൊഴിയുമെന്നും സംസാരമുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ദസറ ആഘോഷിക്കുമ്പോഴും ഭാഗവതില്‍നിന്ന് സര്‍പ്രൈസ് പ്രഖ്യാപനമുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
75 വയസ്സ് തികയുമ്പോള്‍ സംഘടനാ, പൊതു സ്ഥാനങ്ങളില്‍ നിന്ന് രാജിവയ്ക്കണമെന്ന് ബി.ജെ.പിയുടെ ഭരണഘടനയില്‍ ഇല്ലെന്നാണ്, പാര്‍ട്ടിയിലെ വിരമിക്കല്‍ പ്രായത്തെ എതിര്‍ക്കുന്നവരുടെ വാദം. 2019 ല്‍ കര്‍ണാടക മുഖ്യമന്ത്രിയാകുമ്പോള്‍ ബി.എസ് യെദ്യൂരപ്പയുടെ പ്രായം 76 ആയിരുന്നു. പിന്നീട് രണ്ടുവര്‍ഷം കൂടി അദ്ദേഹം അധികാരത്തില്‍ തുടരുകയുംചെയ്ത കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
2014ല്‍ മോദി പ്രധാനമന്ത്രിയാകുമ്പോള്‍, ആ സമയത്തെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അഡ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും ഒതുക്കാനായി കൊണ്ടുവന്നതാണ് 75 വയസ്സ് പ്രായപരിധിയെന്ന അനൗദ്യോഗിക നിയമം. എന്നാല്‍ മോദിക്ക് 75 തികയാന്‍ രണ്ട് മാസം മാത്രമുള്ളപ്പോള്‍, പഴയ അഡ്വാനി അനുകൂലികള്‍ മോഹന്‍ ഭാഗവതിലൂടെ തിരിച്ചടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
സംഘ്പരിവാര്‍ വൃത്തത്തിന് പുറത്തും മോദിക്കുള്ള സ്വീകാര്യത ആര്.എസ്.എസ് അംഗീകരിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ നിയന്ത്രണത്തില്‍നിന്ന് പുറത്തുപോയി മോദിയും ബി.ജെ.പിയും 'സ്വയംഭരണ പ്രസ്ഥാന'മായി മാറിയെന്ന പരാതി ആര്.എസ്.എസിനുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഈയൊരു ശീതസമരം പ്രകടമാകുകയുംചെയ്തു. ഇതു പരസ്യമാക്കുന്നവിധത്തില് മോഹന്‍ ഭാഗവതില്നിന്നും അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്ന ജെ.പി നദ്ദയില്നിന്നും പ്രസ്താവനകളും ഉണ്ടായി.
Mohan Bhagwat's speech, which reminded Prime Minister Narendra Modi of his 75th year, has heated up the debate on age limit in the Sangh Parivar. Bhagwat's statement sparked a heated debate within the Sangh family, as Sangh cadres do not reject the instructions of the Sarsanghchalak. It is pointed out that Modi, an RSS member, cannot defy the retirement order from the Sarsanghchalak.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം
Football
• 2 days ago
കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന് സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന് പിടിയിൽ
Kerala
• 3 days ago
മിസ്റ്റര്‍ പെരുന്തച്ചന് കുര്യന് സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
Kerala
• 3 days ago
ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 3 days ago
വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു
Kerala
• 3 days ago
സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി
Kerala
• 3 days ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
Kerala
• 3 days ago
സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ
Kuwait
• 3 days ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• 3 days ago
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
National
• 3 days ago
ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ
Saudi-arabia
• 3 days ago
നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
Kerala
• 3 days ago
കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 3 days ago
മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ
Cricket
• 3 days ago
തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം
uae
• 3 days ago
ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം
uae
• 3 days ago
തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം
Kerala
• 3 days ago
ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം
uae
• 3 days ago
സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി
National
• 3 days ago
ഓസ്ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
Cricket
• 3 days ago