HOME
DETAILS

നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

  
Farzana
July 13 2025 | 03:07 AM

Suspected Nipah Death Reported in Palakkad Samples Sent for Confirmation

പാലക്കാട്: പനി ബാധിച്ചു മരിച്ച 57 കാരനായ പാലക്കാട് മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. മഞ്ചേരിയിലെയും പുനെയിലേയും വൈറോളജി ലാബിലേക്കാണ് സാംപിള്‍ പരിശോധനക്കായി അയച്ചിരിക്കുന്നത്. ട്രൂനാറ്റ് പരിശോധനയില്‍ നിപ ഫലം പോസിറ്റീവ് ആയിരുന്നു. 

എന്നാല്‍, പൂനെയിലെ ഫലം വന്നാല്‍ മാത്രമെ നിപ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പ്രാഥമിക പരിശോധനഫലവും പൂനെ ലാബില്‍ നിന്നുള്ള ഫലവും ഉടന്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ട്രൂനാറ്റ് പരിശോധന പോസിറ്റിവ് ആയതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

സംസ്ഥാനത്ത് നിലവില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ 497 പേരാണുള്ളതെന്ന് ആരോഗ്യ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. പുതിയ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത് കൂടിയേക്കും. മലപ്പുറം ജില്ലയില്‍ 203 പേരും, കോഴിക്കോട് 114 പേരും, പാലക്കാട് 178 പേരും, എറണാകുളത്ത് 2 പേരുമാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 14 പേര്‍ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിലും, 82 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 

അതിനിടെ, ഇന്ന് രാവിലെ 11 മണിക്ക് പാലക്കാട് കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.  

 

A 57-year-old man from Changaleeri, Mannarkkad, Palakkad, has died with symptoms of Nipah virus. Preliminary TrueNat test results were positive. Samples have been sent to Manjeri and Pune virology labs for confirmation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  9 hours ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  9 hours ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  9 hours ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  10 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  10 hours ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  10 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  10 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  10 hours ago
No Image

ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

qatar
  •  11 hours ago
No Image

വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു

Kerala
  •  11 hours ago