
ഒമാനില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ സൗജന്യമായി നല്‍കണം; നിര്‍ദേശം നല്കി വാണിജ്യ മന്ത്രാലയം

മസ്കത്ത്: ഒമാനില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ അവയ്ക്കൊപ്പം സൗജന്യമായി നല്കാന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം (MOCIIP). ഉപഭോക്താക്കള്‍ക്ക് നല്കുന്ന അടിസ്ഥാന സേവനത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ സൗജന്യമായി നല്കാന് ഷോപ്പിംഗ് സെന്ററുകള്‍ക്കും റീട്ടെയില്‍ സ്റ്റോറുകള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്കി.
പല വാണിജ്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ന്യായമായതും വെളിപ്പെടുത്തിയതുമായ ഫീസ് ഈടാക്കി ബാഗ് ഓപ്ഷനുകള്‍ നല്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. അംഗീകൃത സ്പെസിഫിക്കേഷനുകളും സാങ്കേതിക നിയന്ത്രണങ്ങളും പാലിക്കുകയും പരിസ്ഥിതി സൗഹൃദവും അനുയോജ്യമായ വലുപ്പവുമുള്ളതുമാകണം ബാഗുകള്‍. അതേസമയം സൗജന്യ ബാഗിന്റെ ഓപ്ഷന് അടിസ്ഥാന സേവനത്തിന്റെ ഭാഗമായതിനാല്‍ അത് നീക്കം ചെയ്യുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ അന്യായമായ ചിലവുകള്‍ വഹിക്കുന്നത് തടയുന്നതിനും ബാഗ് പ്രൊവിഷന്‍ നയം വില്‍പ്പന കേന്ദ്രങ്ങളില്‍ അറിയിക്കണം. ഉപഭോക്തൃ സംരക്ഷണ മാനദണ്ഡങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വ്യാപാരിയുടെ താല്‍പ്പര്യങ്ങള്‍ക്കും ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കും ഇടയിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തി, സ്ഥാപനങ്ങള്‍ നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തനുള്ള നയത്തിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശം വരുന്നതെന്ന് MOCIP ഉം ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും (CPA) പറഞ്ഞു.
ഈ വര്‍ഷം ജൂലൈ മുതല്‍ ഒമാന്‍ സുല്‍ത്താനേറ്റ് രാജ്യവ്യാപകമായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കി തുടുങ്ങിയിരുന്നു. ഇത് ചില്ലറ വില്‍പ്പന, ഭക്ഷ്യ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. പുതിയ ഘട്ടത്തില്‍ പഴം, പച്ചക്കറി കടകള്‍, പലചരക്ക് കടകള്‍, പാക്കേജിംഗ് യൂണിറ്റുകള്‍, മിഠായി ഫാക്ടറികള്‍, ബേക്കറികള്‍, മധുരപലഹാര കടകള്‍, ഗിഫ്റ്റ് സ്റ്റോറുകള്‍, ബ്രെഡ്, പാസ്ട്രികള്‍, മിഠായികള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്ലെറ്റുകള് എന്നിവ ഉള്‍പ്പെടുമെന്ന് പരിസ്ഥിതി അതോറിറ്റി സ്ഥിരീകരിച്ചു. ഈ വിഭാഗങ്ങളിലെ വ്യാപാരങ്ങള്‍ പുനരുപയോഗിക്കാവുന്ന തുണി ബാഗുകള്‍ അല്ലെങ്കില്‍ പേപ്പര്‍ ബാഗുകള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറണം.
ഫാര്‍മസികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവ ലക്ഷ്യമിട്ട് 2024 ജൂലൈ ഒന്നിനാണ് പ്ലാസ്റ്റിക് ബാഗ് നിരോധനം ആദ്യമായി ആരംഭിച്ചത്. തുടര്‍ന്ന് 2025 ജനുവരിയില്‍ രണ്ടാം ഘട്ടം നടപ്പിലാക്കി. ഇത് തുണിക്കടകള്‍, കണ്ണട കടകള്‍, മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാര്‍, ഫര്‍ണിച്ചര്‍ കടകള്‍, വീട്ടുപകരണ വില്‍പ്പന ശാലകള്‍ എന്നിവയെ ബാധിച്ചു. ഇതിനും പിന്നാലെയാണ് എല്ലാ വ്യാപാര കേന്ദ്രങ്ങളിലേക്ക് കൂടി നിരോധനം നീട്ടിയത്.
The Ministry of Commerce, Industry and Investment Promotion (MOCIIP) has authorised shopping centers and retail stores to offer single-use bags free of charge as part of the basic service offered to consumers, provided they comply with approved specifications and technical regulations and are environment-friendly and of a suitable size that meets usage requirements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം
Kerala
• a day ago
തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം
Kerala
• a day ago
ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും
National
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും
Kerala
• a day ago
കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• a day ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago
വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago