HOME
DETAILS

അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു

  
July 14 2025 | 04:07 AM

MI New York won the Major Cricket League title

മേജർ ലീഗ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി എംഐ ന്യൂയോർക്ക്. മുംബൈ ഇന്ത്യൻസിന്റെ സഹോദര ഫ്രാഞ്ചൈസിയാണ് എംഐ ന്യൂയോർക്ക്. വാഷിംഗ്ടൺ ഫ്രീഡം ടീമിനെ അഞ്ചു റൺസിന്‌ കീഴടക്കിയാണ് ന്യൂയോർക്ക് കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത 20 ഓവറിൽ ഏഴ്  വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വാഷിംഗ്ടണ് ഇന്നിംഗ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 175 റൺസിൽ അവസാനിക്കുകയായിരുന്നു. 

46 പന്തിൽ 77 റൺസ് നേടിയ ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് ന്യൂയോർക്ക് മികച്ച ടോട്ടൽ നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്സുമാണ്‌ മുൻ സൗത്ത് ആഫ്രിക്കൻ താരം നേടിയത്. വാഷിംഗ്‌ടണിന്റെ ബൗളിങ്ങിൽ ലോക്കി ഫെർഗൂസൻ മൂന്ന് വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ്‌ നടത്തിയത്. 

വാഷിംഗ്‌ടണിനായി ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്ര 41 പന്തിൽ 70 റൺസ് നേടി. എട്ട് ഫോറുകളും ഒരു സിക്‌സുമാണ്‌ താരം നേടിയത്. ഗ്ലെൻ ഫിലിപ്സ് 34 പന്തിൽ പുറത്താവാതെ 48 റൺസ് നേടി അവസാന നിമിഷം വരെ പൊരുതിയെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു. ഗ്ലെൻ മാക്സ്വെല്ലിന്റെ 16 പന്തിൽ 15 റൺസ് നേടിയാണ് മടങ്ങിയത്. താരത്തിന്റെ ഈ സ്ലോ ഇന്നിങ്സും ടീമിന്റെ തോൽവിക്ക് കാരണമായി.

ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ് ആയിരുന്നു വാഷിംഗ്ടൺ ഫ്രീഡത്തിന്റെ ഹെഡ് കോച്ച്. 2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ പരിശീലകനും പോണ്ടിങ് തന്നെയായിരുന്നു. ഈ രണ്ട് ടീമുകളെയും ഫൈനൽ വരെ എത്തിക്കാൻ സാധിച്ചെങ്കിലും കിരീടം നഷ്ടമാവുകയായിരുന്നു.റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടാണ്‌  പഞ്ചാബ് കിങ്‌സിനു കിരീടം നഷ്ടമായത്.  

MI New York won the Major League Cricket title. MI New York is the franchise of Mumbai Indians. New York won the title by defeating the Washington Freedom team by five runs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  5 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  5 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  5 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  5 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  5 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  5 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  5 days ago
No Image

വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  5 days ago
No Image

യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Saudi-arabia
  •  5 days ago
No Image

ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ

International
  •  5 days ago