HOME
DETAILS

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

  
Web Desk
July 14 2025 | 01:07 AM

Chelsea beat psg and won the 2025 FIFA Club World Cup

2025 ഫിഫ ക്ലബ് വേൾഡ് കപ്പ് സ്വന്തമാക്കി ചെൽസി. കിരീട പോരാട്ടത്തിൽ  നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജെർമെയ്നെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ചെൽസി കിരീടം ചൂടിയത്. ചെൽസിയുടെ രണ്ടാം ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. ഇതിനുമുമ്പ് 2021ലാണ് ചെൽസി ക്ലബ്ബ് ലോകകപ്പ് നേടിയത്. ഇതോടെ ഫിഫ ക്ലബ്ബ് ലോകകപ്പ് രണ്ട് തവണ നേടുന്ന ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി മാറാനും ചെൽസിക്ക് സാധിച്ചു.

മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-3-3 എന്ന ഫോർമേഷനിൽ ആണ് പിഎസ്ജി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു ചെൽസി പിന്തുടർന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ചെൽസി എതിരാളികളുടെ പോസ്റ്റിലേക്ക് മൂന്ന് ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു.

ചെൽസിക്ക് വേണ്ടി ഇംഗ്ലണ്ട് സൂപ്പർ താരം കോൾ പാൽമർ ഇരട്ട ഗോൾ നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ 22, 30 എന്നീ മിനിറ്റുകളിൽ ആയിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ ഗോളുകൾ പിറന്നത്. ജാവോ പെഡ്രൊയാണ് മൂന്നാമത്തെ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് താരം ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ പിഎസ്ജി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ചെൽസി പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പി എസ് ജി താരം ജോവോ നെവസ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയതും നിലവിലെ യൂറോപ്പ്യൻ ചാമ്പ്യന്മാർക്ക് തിരിച്ചടി നൽകി.

ടൂർണമെന്റിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ചെൽസി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. ടൂർണമെന്റിൽ ഏഴ് മത്സരത്തിൽ ഒന്നിൽ മാത്രമാണ് ചെൽസി തോറ്റത്. ബ്രസീലിയൻ ക്ലബായ ഫ്ളമിംഗോയോടായിരുന്നു ബ്ലൂസ് തോറ്റത്. പിന്നീട് പ്രീ ക്വാർട്ടറിൽ ബെൻഫിക്കയെ തോൽപ്പിച്ച ചെൽസി ക്വാർട്ടറിൽ ബ്രസീലിയൻ ക്ലബായ പാൽമിറാസിനെയും വീഴ്ത്തി സെമിയിലേക്ക് മുന്നേറി. സെമിയിൽ ഫ്ളമിനൻസെയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ചെൽസി ഫൈനലിലേക്ക് യോഗ്യത നേടിയത്.

Chelsea have won the 2025 FIFA Club World Cup. Chelsea won the title by defeating the current UEFA Champions League winners Paris Saint-Germain 3-0 in the title race.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ

qatar
  •  2 days ago
No Image

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം

Kerala
  •  2 days ago
No Image

അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്

crime
  •  2 days ago
No Image

ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

Kuwait
  •  2 days ago
No Image

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി

Kerala
  •  2 days ago
No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  2 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  2 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  2 days ago