HOME
DETAILS

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

  
Web Desk
July 15 2025 | 03:07 AM

Coconut oil price hike Benefits for neighboring states

കൊച്ചി: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വില ഉയരുമ്പോഴും കേര കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുന്നില്ല. നാടന്‍ തേങ്ങയ്ക്ക് കിലോഗ്രാമിന് 90 മുതല്‍ 100 രൂപ വരെയാണ് വില. വെളിച്ചെണ്ണ കിലോയ്ക്ക് 450 ആണ് വില്‍പന വില. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഒരുകിലോ വെളിച്ചെണ്ണക്ക് 180 രൂപയും തേങ്ങയ്ക്ക് 32 രൂപയുമായിരുന്നു. 

വില വര്‍ധനവിന്റെ മറവില്‍ മായംകലര്‍ന്ന എണ്ണ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രംഗത്തിറങ്ങിയത് പൊതുജനാരോഗ്യത്തിന് ഭീഷണിയായിരിക്കുകയാണ്. വ്യാജ വില്‍പന തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്‍കൈയെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്. 
തുടര്‍ച്ചയായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നാണ് ആവശ്യമുയരുന്നത്. വിലക്കയറ്റം മുതലാക്കുന്ന വ്യാജ കമ്പനികള്‍ നിരവധിയാണ്. ഇത് ഹോട്ടലുകളിലും ഭക്ഷ്യോല്‍പാദന കേന്ദ്രങ്ങളിലുമുള്‍പ്പെടെ ഉപയോഗിക്കുന്നത് മാരകരോഗങ്ങള്‍ ബാധിക്കുന്നതിനിടയാക്കും. അതേസമയം, ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. ഓണക്കാലം മുന്നില്‍ കണ്ട് കേരഫെഡ് മുഖേന വെളിച്ചെണ്ണ വിപണിയിലെത്തിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് പ്രാവർത്തികമാകാൻ കാലതാമസമെടുക്കുമെന്ന് വ്യക്തമാണ്.

കേരളത്തിലെ തേങ്ങകള്‍ തമിഴ്നാട്ടിൽ നാളികേര ഉപോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളിലേക്കാണ് വന്‍തോതില്‍ കൊണ്ടുപോകുന്നത്. തെങ്ങിന്‍ തോപ്പുകള്‍ പാട്ടത്തിനെടുത്താണ് ഈ സ്ഥാപനങ്ങള്‍ നാളികേരം ലഭ്യമാക്കുന്നത്. വിപണിയില്‍ വലിയ വിലക്കയറ്റമുണ്ടായാലും കുറഞ്ഞ വിലയില്‍ ഇവര്‍ക്ക് തേങ്ങ ലഭ്യമാക്കാനാകും. കേരളത്തില്‍ വലിയ വിലയ്ക്ക് വില്‍ക്കുന്ന തേങ്ങയില്‍ ഭൂരിഭാഗവും എത്തുന്നത് തമിഴ് നാട്ടിലെ ഗുണനിലവാരം  കുറഞ്ഞവയാണ്. ഇവ കേരളത്തിലെത്തിച്ച് വലിയ വില ലഭിക്കുന്നുമുണ്ട്. തേങ്ങവില ഉയര്‍ന്നതോടെ തെങ്ങ് കള്ള് ചെത്തിന് കൊടുക്കുന്നതില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറുന്നുണ്ട്. പാലക്കാട്ടെയും കുട്ടനാട്ടിലെയും തെങ്ങിന്‍ തോപ്പുകളില്‍ വീണ്ടും നാളികേര ഉല്‍പാദനം തുടങ്ങിയിരിക്കുകയാണ്. 
വിലക്കയറ്റം കണ്ട് തേങ്ങ കൂടുതലായി ഉല്‍പാദിപ്പിക്കുന്നതിന് ഇറങ്ങി തിരിച്ചതിന് പിന്നാലെ വിളവെടുക്കുമ്പോഴേക്കും വിലയിടിവുമോയെന്ന് ആശങ്കയുമുയരുന്നുണ്ട്. ഓണക്കാലം വരാനിരിക്കെ മായം  കലര്‍ന്ന വെളിച്ചെണ്ണ വലിയ തോതില്‍ വിപണിയില്‍ എത്താനുള്ള സാധ്യത മുന്നില്‍ കണ്ട് പരിശോധന കര്‍ശനമാക്കണമെന്ന് ഭക്ഷ്യഉപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  3 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  3 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  4 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  4 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  4 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  4 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  4 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  4 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  4 days ago