
സ്വർണവള കാക്ക കൊത്തികൊണ്ട് പോയി, മൂന്ന് വർഷങ്ങൾക്ക് ശേഷം കാക്കക്കൂട്ടിൽ നിന്നു തന്നെ തിരിച്ചുകിട്ടി! അത്ഭുതം മാറാതെ മലപ്പുറത്തെ ഒരു കുടുംബം

മൂന്ന് വർഷം മുൻപ് കാക്ക കൊത്തികൊണ്ട് പോയ സ്വർണവള കാക്കക്കൂട്ടിൽ നിന്നു തന്നെ തിരിച്ചുകിട്ടി! കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഇത് വാസ്തവമാണ്. മലപ്പുറം മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ആണ് സംഭവം ഉണ്ടായത്. കൊത്തികൊണ്ട് പോയ കാക്കയുടെ കൂട്ടിൽ നിന്ന് തന്നെയാണോ കിട്ടിയത് എന്ന് സ്ഥിരീകരിക്കാനാവില്ലെങ്കിലും മൂന്ന് വർഷമായി ഇത് കാക്കക്കൂടിന്റെ ഭംഗികൂട്ടാൻ കാക്ക കൊണ്ടുനടന്നു എന്ന് വേണം മനസിലാക്കാൻ.
സംഭവം ഇങ്ങനെയായിരുന്നു. തൃക്കലങ്ങോട് പെരുമ്പലത്തിൽ സുരേഷിന്റെ മരുമകളും മകൻ ശരത്തിന്റെ ഭാര്യയുമായ ഹരിതയുടെ വളയാണ് കാക്ക 'തട്ടിയെടുത്തത്'. 2022 ഫെബ്രുവരി 24ന് കയ്യിലെ വള തൊട്ടടുത്ത് ഊരിവെച്ച് വീട്ടിലെ കുളിമുറിയ്ക്കു സമീപം അലക്കുകയായിരുന്നു ഹരിത. ഒന്നര പവൻ തൂക്കം വരുന്ന വളയായിരുന്നു ഇത്. ശരത് ഹരിതയ്ക്ക് വിവാഹ നിശ്ചയത്തിന് സമ്മാനമായി നൽകിയതായിരുന്നു വള. എന്നാൽ അലക്കികൊണ്ടിരിക്കുകയായിരുന്ന ഹരിതയുടെ കണ്ണുവെട്ടിച്ച് വള കാക്ക കൊത്തിയെടുക്കയായിരുന്നു.
കാക്കയുടെ പിന്നാലെ ഹരിത കുറച്ച് ദൂരം പോയെങ്കിലും പിന്നീട് കാക്ക കണ്മുന്നിൽ നിന്ന് മറഞ്ഞു. പിന്നീട് വീട്ടുകാർ സമീപത്തെ സ്ഥലത്തെല്ലാം ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും വള കണ്ടെത്താനായില്ല. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പിന്നിട്ടതോടെ ഹരിതയും ശരത്തുമെല്ലാം വള മറന്നു തുടങ്ങി. സ്വർണവില കുത്തനെ ഉയർന്നപ്പോഴും നഷ്ടപ്പെട്ട വളയെ ഓർത്ത് നെടുവീർപ്പിടാൻ മാത്രമേ അവർക്ക് കഴിഞ്ഞൊള്ളൂ.
ഇതിനിടയിൽ കഴിഞ്ഞ മാസമാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്. സുരേഷിന്റെയും കുടുംബത്തിന്റെയും നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്ത് മാങ്ങപറിക്കാൻ വേണ്ടി മാവിൽ കയറിയപ്പോഴാണ് ഒരു കാക്കകൂട് മരത്തിൽ കാണുന്നത്. കൂടിനകത്ത് എന്തോ തിളങ്ങുന്നത് കണ്ടപ്പോൾ അൻവർ സാദത്ത് അടുത്ത് ചെന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങൾ കൂട്ടിൽ നിന്നു ലഭിച്ചത്. മൂന്ന് കഷ്ണങ്ങളായി കൂടിനെ അലങ്കരിച്ച രീതിയിൽ വള വെച്ചിരിക്കുകയായിരുന്നു കാക്ക.
പിന്നാലെ വള എടുത്ത് മാവിൽ നിന്ന് ഇറങ്ങിയ അൻവർ വളയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി ബാബുരാജിനെ ഉടമയെ കണ്ടെത്തുന്നതിനായി അൻവർ സമീപിച്ചു. പിന്നാലെ ബാബുരാജ് തെളിവുമായി വരുന്നവർക്ക് വള തിരിച്ചുനൽകും എന്ന് കാണിച്ച് വായനശാലയിൽ നോട്ടിസ് പ്രദർശിപ്പിച്ചു. ഈ വിവരം പിന്നാലെ സുരേഷിന്റെ കാതിലുമെത്തി. അങ്ങനെയാണ് സുരേഷും ഹരിതയുമെല്ലാം ചേർന്ന് വായനശാലയിൽ എത്തി വള തിരിച്ചു വാങ്ങിയത്. തെളിവായി, വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിലെ ബിൽ, ശരത് - ഹരിതയെ വിവാഹനിശ്ചയ ദിവസം വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആൽബം എന്നിവ കുടുംബം വായനശാലയിൽ എത്തിച്ചു.
തിരിച്ചുകിട്ടാൻ ഒരു സാധ്യതയും ഇല്ലെന്ന് കരുതിയ തന്റെ വള തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ഹരിതയും കുടുംബവും. വളയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തി തിരിച്ചേൽപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് അൻവർ സാദത്തും ബാബുരാജും. മോഷണമുതലാണെങ്കിലും 'പൊന്നുപോലെ' കൊണ്ടുനടന്നിരുന്ന വള കൂട്ടിൽ നിന്നും കാണാതായ കാക്കയുടെ വികാരം എന്താണാവോ എന്തോ!
In a story that sounds unbelievable but is true, a gold bangle snatched by a crow three years ago has been found inside a crow’s nest near Thrikkalangode, Manjeri, Malappuram. Though it's difficult to confirm if it was the same crow or nest, locals believe the bangle was likely carried by a crow as part of its habit of decorating nests with shiny objects. The incident has left the community astonished, turning an old mystery into a surprising and almost poetic recovery after three long years
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 13 hours ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 14 hours ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 14 hours ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 14 hours ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 14 hours ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 14 hours ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 14 hours ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 14 hours ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 15 hours ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 15 hours ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 16 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 16 hours ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 16 hours ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 16 hours ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 17 hours ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 17 hours ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 18 hours ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 18 hours ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 17 hours ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 17 hours ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 17 hours ago