
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

തിരുവനന്തപുരം: പാല്‍വില കൂട്ടാനുള്ള നീക്കവുമായി മില്‍മ. ലിറ്ററിന് മൂന്ന് മൂതല്‍ നാലരൂപ വരെ വര്‍ധിപ്പിക്കാനാണ് സാധ്യത. ഇന്ന് നടക്കുന്ന മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ യോഗത്തില്‍ വില വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കും. മില്‍മ ഫെഡറേഷന്റെ തിരുവനന്തപുരത്തെ പട്ടത്തെ ഹെഡ് ഓഫിസില്‍ ഇന്ന് പതിനൊന്ന് മണിക്കാണ് യോഗം. മൂന്ന് മേഖല യൂണിയനുകളിലെ ചെയര്‍മാന്‍മാര്‍, എംഡിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സര്‍ക്കാര്‍ അനുമതിയോടെയാണ് സാധാണ വില കൂട്ടല്‍ നടപ്പാക്കാറ്.
മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനക്ക് അനുകൂലമായി തീരുമാനം എടുത്തിരുന്നു. അതേ സമയം മലബാര്‍ യൂണിയന്‍ വില കൂട്ടേണ്ടതില്ല എന്ന നിലപാടിലാണെന്നാണ് സൂചന. ലിറ്ററിന് പത്ത് രൂപ വര്‍ധനയാണ് എറണാകുളം യൂണിയന്‍ ശിപാര്‍ശ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഉത്പാദന ചെലവിന് ആനുപാതികമായ വര്‍ധന എന്നാണ് തിരുവനന്തപുരം യൂണിയന്റെ നിലപാട്.
2019 സെപ്തംബറില്‍ ലിറ്ററിന് നാല് രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറ് രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രുപയാണ്. പ്രതിദിനം 17ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ മില്‍മ വില്‍ക്കുന്നത്. പാലിന്റെ ഗുണനിലവാരമനുസരിച്ച് 42 മുതല്‍ 48 രൂപവരെ കര്‍ഷകന് ലഭിക്കും.
പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും ആനൂപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉല്‍പാദകരും വില കൂട്ടും. നിലവില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തില്‍ പാല്‍ വില കൂടുതലാണ്. ഒരുദിവസം ശരാശരി 12.6 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍നിന്ന് സംഭരിക്കുന്നത്. ശരാശരി 17 ലക്ഷം ലിറ്റര്‍ വില്‍ക്കുന്നുണ്ട്.
അധികമായി വേണ്ട പാല്‍ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണമേഖലയില്‍നിന്നാണ് വാങ്ങുകയാണ് ചെയ്യുക.
Milma is considering a price hike of ₹3 to ₹4 per litre of milk, with a final decision expected at the board meeting today in Thiruvananthapuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 18 hours ago
സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്
Kerala
• 18 hours ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 18 hours ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 18 hours ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 18 hours ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 19 hours ago
കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; കൂടുതല്‍ കുട്ടികളെ പരിശോധനക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 19 hours ago
യുഎഇയിൽ പനി കേസുകൾ വർധിക്കുന്നു: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ
uae
• 19 hours ago
വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി
Kerala
• 19 hours ago
സ്ലീപ്പർ ബസിൽ പ്രസവിച്ച കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; 19-കാരിയും സുഹൃത്തും പിടിയിൽ
National
• 19 hours ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരുന്നില്ല; കാരണക്കാരിയായ അമ്മായിയമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകൻ
Kerala
• 20 hours ago
പാലക്കാട് വീണ്ടും നിപ സ്ഥിരീകരണം; നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ
Kerala
• 21 hours ago
പെരുമഴ പെയ്യും; പുതുക്കിയ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• 21 hours ago
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ അല്‍ ഖാസിമിയ സര്‍വകലാശാല
uae
• 21 hours ago
12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്
uae
• a day ago
കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത് അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം
International
• a day ago
വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍
qatar
• a day ago
നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു
Kerala
• a day ago
ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കാരിന് തിരിച്ചടി; മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
Kerala
• 21 hours ago
യുഎഇ ടൂറിസ്റ്റ് വിസ; ഒമാനില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഹോട്ടല്‍ ബുക്കിംഗ്, റിട്ടേണ്‍ ഫ്ളൈറ്റ് ടിക്കറ്റ് പരിശോധന കര്‍ശനമാക്കി
uae
• a day ago
വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്
Kerala
• a day ago