HOME
DETAILS

ജീവനുള്ള അമ്മയ്ക്കു ശവപ്പെട്ടി നിര്‍മിച്ച് അമ്മയെയും അതില്‍ കിടത്തി ഘോഷയാത്ര നടത്തി മകന്‍

  
Laila
July 15 2025 | 07:07 AM

Chinese Man Carries Living Mother in Coffin to Bless Her with Long Life  Viral Video Sparks Reactions

 

ജീവനുള്ള അമ്മയ്ക്ക് ശവപ്പെട്ടി വാങ്ങി നല്‍കി മകന്‍. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയുമോ..? ജീവിച്ചിരിക്കുന്നവര്‍ക്ക് ശവപ്പെട്ടി വാങ്ങിക്കുക എന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ സംഭവം. ചൈനയിലാണ് ജീവിച്ചിരിക്കുന്ന അമ്മയ്ക്കു വേണ്ടി യുവാവ് ശവപ്പെട്ടി വാങ്ങിയിരിക്കുന്നത്. 

ഈ യുവാവ് ചെയ്തത് അതുമാത്രമല്ല, വാങ്ങിയ ശവപ്പെട്ടിയില്‍ 70 കാരിയായ അമ്മയെ കടയില്‍ നിന്ന് വീട്ടിലേക്ക് ചുമക്കാന്‍ 16 പേരെയുമാണ് ചുമതലപ്പെടുത്തിയത്. തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാങ്‌ഡെയിലെ തായോയുവാന്‍ കൗണ്ടിയിലെ ഷുവാഹ്‌സിക്കോ ടൗണിലാണ് ഈ യുവാവിന്റെ താമസം. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

കാരണം എന്താണെന്നല്ലേ..? 

ഇങ്ങനെ ശവപ്പെട്ടിയില്‍ കിടത്തി തന്റെ അമ്മയെ കൊണ്ടുവരുന്നത് അമ്മയുടെ ദീര്‍ഘായുസ് വര്‍ധിപ്പിക്കുമെന്നാണ് യുവാവ് വിശ്വസിക്കുന്നത്. അതുകൊണ്ടാണത്രേ മകന്‍ ഇത് ചെയ്തത്. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഡൗയിനിലാണ് ഇതിന്റെ വിഡിയോ പ്രചരിക്കുന്നത്. ശവപ്പെട്ടിക്കുള്ളില്‍ വൃദ്ധയായ സ്ത്രീ ഒരു വിശറിയും പിടിച്ചിരിക്കുന്നതും ആളുകള്‍ ശവപ്പെട്ടി ചുമന്നു ഘോഷയാത്ര പോലെ പോകുന്നതും വിഡിയോയിലുണ്ട്. സൗത്ത്‌ചൈന മോണിങും പോസ്റ്റ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വൃദ്ധയെ ശവപ്പെട്ടിയില്‍ കൊണ്ടു പോകുന്നത്. 

 

amma.jpg

വീട്ടിലെത്തിയ ശേഷം ശവപ്പെട്ടി ഇറക്കി പഴങ്ങളും ധൂപങ്ങളും വച്ച് വേറെ ചടങ്ങുകളും നടത്തുന്നുണ്ട്. ഇത് പരമ്പരാഗത രീതിയാണെന്നും ഇങ്ങനെ ചെയ്താല്‍ ആയുസ് കൂടുമെന്നുമാണ് കരുതുന്നതെന്ന് പ്രദേശവാസികളും പറയുന്നു. എന്നാല്‍  ഇപ്പോള്‍ ഇത്തരം ചടങ്ങുകളൊന്നും നടത്താറില്ലെന്നും ഇവര്‍ പറഞ്ഞു. മാത്രമല്ല ഇതിന്റെ ചിലവ് ഏകദേശം 2800 ഡോളര്‍, 2.4 ലക്ഷം രൂപ ചെലവും വരും.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  14 hours ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  14 hours ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  14 hours ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  14 hours ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  15 hours ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  15 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  15 hours ago
No Image

അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം

uae
  •  16 hours ago
No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  16 hours ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം

Kerala
  •  17 hours ago