HOME
DETAILS

വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി 

  
Muhammed Salavudheen
July 16 2025 | 12:07 PM

court has directed the police to register a case against pc george

ഇടുക്കി: തൊടുപുഴയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തൊടുപുഴ പൊലിസിന് നിർദ്ദേശം നൽകിയത്. അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടെയാണ് മുൻ എംഎൽഎയായ പി.സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. സംഭവത്തിൽ ഏറെ വിമർശനം ഉയർന്നിരുന്നെങ്കിലും പൊലിസ് കേസെടുത്തിരുന്നില്ല.

വർഗീയ പരാമർശം നടത്തിയതിൽ പൊലിസ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. ‘മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികൾ നമുക്ക് നഷ്ടമായി’ എന്ന രീതിയിലുള്ള പ്രസംഗമാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ട് പി.സി ജോർജ് നടത്തിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരിൽ രജിസ്റ്റർ ചെയ്യാത്തിടത്താണ് പി.സി. ജോർജ് വർഗീയ പരാമർശം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിലാൽ സമദാണ് വിദ്വേഷ പ്രസംഗത്തിൽ പരാതി നൽകിയത്.

''400ഓളം കുഞ്ഞുങ്ങളെയാണ് മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിൽ നമുക്ക് നഷ്ടമായത്. 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെയും 25 വയസുള്ള ഒരു കൊച്ചിനെ കാണാതായി. 25 വയസു വരെ ആ പെൺകുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചർച്ച ചെയ്യേണ്ട വിഷയമാണിത്." പി.സി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.

സമാന പരാമർശങ്ങൾ മുൻപും പി.സി ജോർജ് നടത്തിയിരുന്നു. ഇതിൽ പൊലിസ് കേസെടുത്തിരുന്നു. ഇത്തരം രണ്ട് കേസുകളിൽ കോടതി അലക്ഷ്യം നേരിടുന്നതിനിടെയാണ് പി.സി ജോർജ് വീണ്ടും വിവാദ പരാമർശവുമായി എത്തിയത്. കൃത്യമായ ശിക്ഷ നൽകാത്തത് കൊണ്ടാണ് പി.സി ജോർജ് തുടർച്ചയായി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്ന യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു.

Thodupuzha First Class Magistrate Court has directed the police to register a case against former MLA P.C. George over an alleged hate speech. The directive comes in connection with a controversial statement he made during an event held to mark the anniversary of the Emergency.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  11 hours ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  12 hours ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  12 hours ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  12 hours ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  12 hours ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  13 hours ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  13 hours ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  13 hours ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  14 hours ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  14 hours ago