HOME
DETAILS

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

  
Ashraf
July 15 2025 | 09:07 AM

Axiom-4 mission including Indian astronaut Shubham Shukla successfully returned to Earth

വാഷിങ്ടണ്‍: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ഉള്‍പ്പെടുന്ന ആക്‌സിയം 4 ദൗത്യസംഘം ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം മൂന്നുമണിയോടെ സംഘത്തെ വഹിച്ചുള്ള ഗ്രേസ് പേടകം പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടത്തി. സ്‌പേസ് എക്‌സിന്റെ റിക്കവറി ഷിപ്പുകള്‍ പേടകത്തിന് അടുത്തെത്തി കടലില്‍ നിന്ന് കരയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. 

ആക്‌സിയം 4 ദൗത്യത്തില്‍ ഉള്‍പ്പെട്ട നാലുപേരും ഇനി 7 ദിവസത്തേക്ക് പ്രത്യേക നിരീക്ഷണത്തില്‍ കഴിയും. യാത്രികരെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലേക്കാണ് മാറ്റുക. 

17 ദിവസങ്ങള്‍ നീണ്ട ബഹിരാകാശ വാസത്തിന് ശേഷമാണ് ശുഭാംശുവും സംഘവും ഭൂമിയിലേക്ക് മടങ്ങിയത്. ബഹിരാകാശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതും ആയിരുന്നുവെന്ന് ശുഭാന്‍ശു വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

അമേരിക്ക ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസ്, സ്‌പേസ് എക്‌സ്, ഐഎസ്ആര്‍ഒ, നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവരുടെ സംയുക്ത പദ്ധതിയാണ് വിജയകരമായി പൂര്‍ത്തിയായത്. ജൂണ്‍ 25ന് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ആക്‌സിയം ദൗത്യം ആരംഭിച്ചത്. നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് ശുഭാംശുവിനോടൊപ്പം ദൗത്യത്തിലുണ്ടായിരുന്നത്. 

ഇന്നലെ വൈകീട്ട് 4.45നാണ് സംഘത്തെ വഹിച്ചുള്ള ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്തത്. ആശയ വിനിമയത്തിലെ തകരാര്‍ കാരണം പത്ത് മിനുട്ട് വൈകിയാണ് അണ്‍ഡോക്കിങ് പൂര്‍ത്തിയായത്. തുടര്‍ന്ന് 22 മണിക്കൂറോളം ഭൂമിയെ വലംവെച്ച ശേഷം പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടന്നു. 

Axiom-4 mission, including Indian astronaut Shubham Shukla, successfully returned to Earth with a splashdown in the Pacific Ocean at 3:00 AM IST.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  12 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  12 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  12 hours ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  12 hours ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  12 hours ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  12 hours ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  12 hours ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  13 hours ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  13 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  13 hours ago