HOME
DETAILS

പൈനാപ്പിള്‍ കഴിക്കുമ്പോള്‍ നാക്കിലും മറ്റും ചൊറിച്ചിലുണ്ടാവാറുണ്ടോ..?  ഇക്കാര്യം ചെയ്താല്‍ മതി പിന്നെ ചൊറിയില്ല 

  
Laila
July 16 2025 | 04:07 AM

Pineapple Causing Itching Simple Remedy to Enjoy It Safely

 

പൈനാപ്പിള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിലര്‍ക്ക് പ്രത്യേക ഇഷ്ടം തന്നെ  ഉണ്ടാവും ഈ ഫ്രൂട്ടിനോട്. വെള്ളത്തിന്റെ അളവ് കൂടുതലുള്ള പഴവര്‍ഗമായതിനാല്‍ തന്നെ  ഡയറ്റെടുക്കുന്നവര്‍ക്കും പൈനാപ്പിള്‍ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

കലോറി, പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ ധാരാളമായി പൈനാപ്പിളിലുണ്ട്. മാത്രമല്ല വിറ്റാമിന്‍ സിയുടെയും മികച്ച ഉറവിടമാണ് പൈനാപ്പിള്‍. എന്നാല്‍ പൈനാപ്പിള്‍ കഴിക്കുമ്പോള്‍ ചില ആളുകള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടാം. നാക്കിലും തൊണ്ടയിലും ഒക്കെ ഉണ്ടാവുന്ന ചൊറിച്ചില്‍ അലര്‍ജിയുള്ളവരാണെങ്കില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും.

എന്നാല്‍ നല്ല പഴുത്ത പൈനാപ്പിള്‍ ആണ് കഴിക്കുന്നതെങ്കില്‍ ഈ പ്രശ്‌നം സാധാരണ ഉണ്ടാവാറില്ല. പഴുത്ത പൈനാപ്പിള്‍ കഴിച്ചാല്‍ ചൊറിച്ചില്‍ പൊതുവേ ഉണ്ടാവാറില്ല. എന്നാലും ഇതിനൊരു പരിഹാരമുണ്ട്. 

 

pine p.jpg

ഇനി ചൊറിച്ചിലുള്ളവര്‍ക്കും ധൈര്യമായി പൈനാപ്പിള്‍ കഴിക്കാം. അതിനായി പൈനാപ്പിള്‍ നന്നായി കഴുകി വൃത്തിയാക്കി  തൊലിയൊക്കെ കളഞ്ഞ് മൂന്നോ നാലോ കഷണങ്ങളാക്കി മുറിക്കുക. ശേഷം രണ്ടോ മൂന്നോ മിനിറ്റ് ഉപ്പുവെള്ളത്തിലൊന്നു മുക്കി വയ്ക്കുക. എന്നിട്ട് കഴിക്കുമ്പോള്‍ ചൊറിച്ചില്‍ ഉണ്ടാവുകയില്ല. കൃത്യമായി പഴുത്ത പൈനാപ്പിള്‍ കണ്ടെത്താനും ചില മാര്‍ഗങ്ങളുണ്ട്. പൈനാപ്പിള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ആദ്യം പൈനാപ്പിള്‍ പഴുത്തതാണോ എന്ന് അറിയണം. അതിനായി ഏറ്റവും എളുപ്പമാര്‍ഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത സ്വര്‍ണനിറത്തിലെ പൈനാപ്പിള്‍ കണ്ടാല്‍ അവ പഴുത്തതാണെന്ന് മനസിലാക്കാം. പൈനാപ്പിളിന്റെ പുറം ഭാഗം ഒന്നു അമര്‍ത്തിനോക്കുക. പഴുത്ത പൈനാപ്പിളാണെങ്കില്‍ പുറന്തോട് മൃദുവായിരിക്കും.

 

pap.jpg

പച്ചയാണെങ്കില്‍ നല്ല കട്ടിയുമായിരിക്കും. അതുപോലെ പഴുത്ത പൈനാപ്പിളാണെങ്കില്‍ അതിനടിവശം നല്ല മണവുമുണ്ടായിരിക്കും. ഭാരക്കൂടുതലുള്ള പൈനാപ്പിള്‍ പഴുത്തതായിരിക്കും. അതുപോലെ പൈനാപ്പിളിന്റെ മുകളിലത്തെ ഇല പെട്ടെന്നു പറിച്ചെടുക്കാന്‍ കഴിയുന്നുണ്ടെങ്കിലും അവ പഴുത്തതായിരിക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  17 hours ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം

Kerala
  •  17 hours ago
No Image

വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Kerala
  •  17 hours ago
No Image

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  17 hours ago
No Image

ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ

uae
  •  17 hours ago
No Image

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Kerala
  •  18 hours ago
No Image

സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം

uae
  •  18 hours ago
No Image

സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്

Kerala
  •  18 hours ago
No Image

കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  18 hours ago
No Image

'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ

International
  •  18 hours ago