HOME
DETAILS

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

  
Farzana
July 16 2025 | 09:07 AM

Palestinian-American Killed by Israeli Settlers in West Bank US Demands Investigation

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈലി കുടിയേറ്റക്കാര്‍ അമേരിക്കന്‍ പൗരനെ മര്‍ദ്ദിച്ച് കൊന്നു. 20-കാരനായ സെയ്ഫുല്ല മുസല്ലത്ത് ആണ് കുടിയേറ്റക്കാരുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.  കൊലപാതകം അന്വേഷിക്കാന്‍ ട്രംപ് ഭരണകൂടം ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു. സംഭവത്തെ 'തീവ്രവാദ കൊലപാതകം' എന്നാണ് ട്രംപിന്റെ ദൂതന്‍ മൈക്ക് ഹക്കബി വിശേഷിപ്പിച്ചത്.

 ഫലസ്തീന്‍ പട്ടണമായ സിന്‍ജിലില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു മുസല്ലത്ത്.  ഫലസ്തിനില്‍ വേരുകളുള്ള ഇയാള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം യു.എസിലെ ഫ്‌ളോറിഡയിലാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി യു.എസ് രംഗത്തെത്തി. 

സെയ്ഫുല്ല മുസല്ലത്തിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടതായി ഇസ്‌റാഈലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. മുസല്ലത്തിന്‍രെ സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. 


'വെറും 20 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ സെയ്ഫിന്. ഈ ക്രിമിനല്‍, തീവ്രവാദ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം.' ഹക്കബി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി. എന്നാല്‍ യുവാവിന്റെ കൊലപാതകത്തില്‍ വാഷിംഗ്ടണ്‍ സ്വയം അന്വേഷണം ആരംഭിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം യു.എസ് അംബാസഡര്‍ അംഗീകരിച്ചില്ല.

വെസ്റ്റ്ബാങ്കിലെ ഇസ്‌റാഈല്‍ അധിനിവേശത്തെ പൂര്‍ണമായും പിന്തുണച്ചയാളാണ് ഹക്കബി. ഇവിടെ ഇസ്‌റാഈലിന്റെ സാന്നിധ്യം കുറക്കണമെന്ന ആവശ്യങ്ങളെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട് ഹക്കബി. 


2022-ന് ശേഷം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഒമ്പതാമത്തെ യു.എസ് പൗരനാണ് സൈഫുല്ല മുസല്ലത്ത്. എന്നാല്‍ ഈ കേസുകളിലൊന്നും തുടര്‍ നടപടികളെടുത്തിട്ടില്ല. ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഇസ്‌റാഈല്‍ തങ്ങളുടെ കുടിയേറ്റക്കാരെയോ സൈനികരെയോ അപൂര്‍വ്വമായി മാത്രമേ ഉത്തരവാദികളാക്കാറുള്ളൂ എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

 

20-year-old Palestinian-American Saifullah Musallem was brutally beaten to death by Israeli settlers in the occupied West Bank town of Sinjil. The US has demanded an investigation, calling it a “terrorist murder.” This is the 9th killing of a US citizen by Israeli forces or settlers since 2022.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  10 hours ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  11 hours ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  11 hours ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  11 hours ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  11 hours ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  12 hours ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  12 hours ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  12 hours ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  13 hours ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  13 hours ago