HOME
DETAILS

എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

  
Shaheer
July 16 2025 | 10:07 AM

case filed against driver in mr ajithkumar sabarimala tractor incident

പത്തനംതിട്ട: എഡിജിപി എംആര്‍ അജിത്കുമാര്‍ ശബരിമലയിലേക്ക് ട്രാക്ടറില്‍ സഞ്ചരിച്ച കേസില്‍ ഡ്രൈവര്‍ക്കെതിരെ കുറ്റം ചുമത്തി പൊലിസ്. പമ്പ പൊലിസാണ് ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ഇന്ന് രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. എഡിജിപിയുടെ യാത്ര മനഃപൂര്‍വമാണെന്നും ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും പറഞ്ഞ കോടതി ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കണമെന്നും പറഞ്ഞു.

മോട്ടോര്‍ വാഹന ആക്ട് പ്രകാരമാണ് നിലവില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. മനുഷ്യ ജീവന് അപകടകരമാകും വിധം വാഹനമോടിച്ചതിനും രാത്രി ഒമ്പത് മണിക്ക് ശേഷം നിയമവിരുദ്ധമായി മൂന്നു പേരെ ട്രാക്ടറില്‍ കയറ്റി എന്നുമാണ് കേസ്. സ്വാമി അയ്യപ്പന്‍ റോഡിലൂടെ ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ എന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്യാമറകള്‍ ഇല്ലാത്ത ഇടത്തു വെച്ചാണ് കഴിഞ്ഞ ശനിയാഴ്ച എഡിജിപി വാഹനത്തില്‍ കയറിയത്. ട്രാക്ടര്‍ യാത്ര വിവാദമായതോടെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടറുകളില്‍ പൊലിസ് സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സാധാരണ സാധനങ്ങള്‍ വയ്ക്കുന്ന ഭാഗം ടാര്‍പോളിന്‍ ഉപയോഗിച്ച് മറയ്ക്കാറുണ്ട്. ഇതുള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്.

ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെ മന്ത്രി കെ. രാജന്‍ എഡിജിപിയെ പരിഹസിച്ചു. മലയാളത്തില്‍ വകതിരിവ് എന്നൊരു വാക്ക് ഉണ്ടെന്നും അതുണ്ടാക്കി എടുക്കേണ്ടതാണെന്നും ട്യൂടോറിയല്‍ കോളേജില്‍ പോയാല്‍ ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  11 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  12 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  12 hours ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  12 hours ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  12 hours ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  12 hours ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  12 hours ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  12 hours ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  13 hours ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  13 hours ago