HOME
DETAILS

പല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍... 

  
Laila
July 16 2025 | 06:07 AM

Foods That Harm and Help Your Teeth What to Eat and What to Avoid for Dental Health

 

ഡെന്റല്‍ ക്ലിനിക്കുകള്‍ കൂടിക്കൊണ്ടിരിക്കുന്ന കാലമാണ് ഇപ്പോള്‍. പല്ലിന് എന്തെങ്കിലും കുഴപ്പമില്ലാത്തവരും കുറവായിരിക്കും. എന്നാല്‍ പല്ലിന്റെ ഭൂരിഭാഗ പ്രശ്‌നങ്ങള്‍ക്കും കാരണം നമ്മുടെ ഭക്ഷണരീതി തന്നെയാണ്. പല്ലിന്റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങളുമുണ്ട്, കഴിക്കേണ്ട ഭക്ഷണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം. 
 

കഴിക്കാന്‍ പാടില്ലാത്തത്

 

den3.jpg

സിട്രസ് പഴങ്ങള്‍ 

വിറ്റാമിന്‍ സി ധാരാളമടങ്ങിയ സിട്രസ് പഴങ്ങള്‍ അതായത് മുസംബി, ഓറഞ്ച്, നാരങ്ങ പോലെയുള്ളവയില്‍ ആസിഡ് ധാരാളമുള്ളതുകൊണ്ടു തന്നെ ഇവ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ക്രമേണ പല്ലുകളില്‍ പൊത്ത് ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു. 

പഞ്ചസാര

തുടരെ തുടരെ പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല്ലില്‍ പ്ലാക്കുകള്‍ അടിഞ്ഞു കൂടാനുള്ള സാധ്യത കൂട്ടുന്നു. വായില്‍ പ്രത്യേക ആസിഡുല്‍പാദിപ്പിക്കാനും ഇതു കാരണമാവും. ഈ ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിച്ച് പൊത്തുകളുണ്ടാക്കുന്നു. സ്റ്റിക്കി മിഠായികള്‍, പഞ്ചസാര അടങ്ങിയ സോഡകളും എനര്‍ജി ഡ്രിങ്കുകളും വൈറ്റ് ബ്രെഡ്, ഐസ്‌ക്രീം ഇവയൊക്കെ ഒഴിവാക്കുന്നതാണ് പല്ലുകളുടെ ആരോഗ്യത്തിന് നല്ലത്.

ചായയും കാപ്പിയും

ദിവസവും ചായയും കാപ്പിയും കുടിക്കുന്നതും പല്ലിനെ ദോഷമായി ബാധിച്ചേക്കാം. ഇതും ഇനാമലിനെ ദുര്‍ബലമാക്കുകയും പല്ലിന്റെ കട്ടി കുറയ്ക്കുകയും ചെയ്യുന്നു. 

 

den.jpg

സോഡ ശീതളപാനീയം 

സോഡയിലെയും ശീതളപാനീയത്തിലെയും ഉയര്‍ന്ന അസിഡിറ്റിയും പഞ്ചസാരയും ഇനാമലിന്റെ ശക്തി കുറയ്ക്കുകയും ഇത് പല്ല് പൊട്ടാനും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. പശിമയുള്ളതും മധുരമുള്ളതുമായ ഉണങ്ങിയ പഴങ്ങള്‍ പല്ലുകളില്‍ തങ്ങിനില്‍ക്കുകയും ഇതിലെ പഞ്ചസാര വായിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പല്ല് ജീര്‍ണിക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കും. 


കഴിക്കേണ്ടത്

 


 ചീസ്

ധാരാളം കാത്സ്യമടങ്ങിയവയാണ് ചീസ്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ വായിലെ ആസിഡുകളെ നിര്‍വീര്യമാക്കാന്‍ ഇവ സഹായിക്കുന്നതാണ്.

 പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളുമാണ് നിത്യമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്.

 

pallu.jpg

ഇലക്കറികള്‍

ഇലക്കറികളിലടങ്ങിയ കാത്സ്യം, ഫോളിക് ആസിഡ്, വിറ്റാമിനുകള്‍ എന്നിവ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്.

നട്‌സ്

ബദാം, വാള്‍നട്‌സ്, കശുവണ്ടി തുടങ്ങിയ നട്‌സുകളില്‍ പഞ്ചസാരയുടെ അളവ് കുറവും ധാതുക്കള്‍ കൂടുതലുമാണ്. അതുകൊണ്ടു തന്നെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ സഹായിക്കുന്നതാണ്.

 ഗ്രീന്‍ ടീ

ബാക്ടീരിയകളെ ചെറുക്കുകയും വായിലെ ആസിഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്ന പോളിഫെനോളുകള്‍ ചായകളില്‍ അടങ്ങിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  a day ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  a day ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  a day ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  a day ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  a day ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  a day ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  a day ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  a day ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  a day ago