HOME
DETAILS

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

  
Web Desk
September 13 2025 | 12:09 PM

emergency arab-islamic summit called for monday as world watches closely

ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിന്റെ പശ്ചത്താലത്തിൽ വിളിച്ചുചേർത്ത അടിയന്തര അറബ്-ഇസ് ലാമിക ഉച്ചകോടി തിങ്കളാഴ്ച ദോഹയിൽ വെച്ച് നടക്കും. ഇതിന് മുന്നോടിയായി അറബ്-ഇസ് ലാമിക രാജ്യങ്ങളിലെ വിദേശ കാര്യ മന്ത്രിമാരുടെ യോഗം നാളെ ചേരും. യോഗ തീരുമാനങ്ങൾ വളരെ നിർണായകമായതിനാൽ ഏറെ ആകാംക്ഷയോടെയാണ് ലോകം ദോഹയിലേക്ക് ഉറ്റുനോക്കുന്നത്.

നാളെ നടക്കുന്ന വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിൽ അവതരിപ്പിക്കുന്ന ഇസ്‌റാഈൽ ആക്രമണത്തെ സംബന്ധിച്ച കരട് പ്രമേയം തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ വെച്ച് ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെയും വിദേശ കാര്യ മന്ത്രാലയത്തിന്റെയും ഔദ്യോഗിക വക്താവ് ഡോക്ടർ മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് പിന്നാലെ നടക്കാനിരിക്കുന്ന അടിയന്തര അറബ്-ഇസ് ലാമിക രാജ്യങ്ങളുടെ ഉച്ചകോടി നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദോഹയിലെ ഹമാസ് നേതാക്കളെ ഉന്നംവെച്ച് ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ ഖത്തറിനോടുള്ള ഇസ് ലാമിക, അറബ് രാജ്യങ്ങളുടെ അചഞ്ചലമായ പിന്തുണയും സയണിസ്റ്റ് ഭീകരതയോടുള്ള നിരാകരണവുമാകും ഉച്ചകോടിയിയിലൂടെ പ്രതിഫലിക്കപ്പെടുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദോഹയിൽ ആക്രമണം നടത്തിയ ഇസ്‌റാഈലിന് ഒരുമിച്ച് മറുപടി നൽകാനുള്ള തീരുമാനം ഉച്ചകോടിയിൽ വെച്ച് എടുക്കാനാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഇസ്‌റാഈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ രാജ്യത്തിന് അവകാശം ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അൽതാനി വ്യക്തമാക്കിയിരുന്നു. 

അടിയന്തര ഉച്ചകോടി നടക്കുന്നതിനാൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ എല്ലാ വിധ സമുദ്ര ഗതാഗതങ്ങളും രണ്ട് ദിവസത്തേക്ക് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. 

ദോഹയിലെ ഇസ്‌റാഈൽ ആക്രമണത്തിന് പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ ജാസിം അൽ താനി ഇന്നലെ അമേരിക്കയിൽ എത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനേയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും കണ്ടിരുന്നു.

സെപ്റ്റംബർ 9-നാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റാഈൽ വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഹമാസ് ഉദ്യോഗസ്ഥർ ഒത്തുകൂടിയ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 15 ഇസ്റാഈൽ യുദ്ധവിമാനങ്ങൾ 10-ലധികം പ്രിസിഷൻ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്രമണത്തിൽ ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസിന്റെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകനും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്റാഈൽ ആക്രമണം അറബ് രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര നിരീക്ഷകരുടെയും കടുത്ത അപലപനത്തിന് ഇടയാക്കി.

Israeli strike in Doha prompts an emergency Arab-Islamic summit scheduled for Monday. Global leaders and observers are closely monitoring the rising tensions in West Asia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം

Cricket
  •  2 hours ago
No Image

നാല് ദിവസത്തിനിടെ ഇസ്‌റാഈൽ ആക്രമിച്ചത് ആറ് രാജ്യങ്ങളെ; പശ്ചിമേഷ്യ അതീവ ആശങ്കയിൽ

International
  •  2 hours ago
No Image

സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വറിനും ഷാജന്‍ സ്‌കറിയക്കുമെതിരേ പരാതി നല്‍കി നടി റിനി ആന്‍ ജോര്‍ജ്

Kerala
  •  3 hours ago
No Image

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണോ? കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയെക്കുറിച്ച് അറിയാം

latest
  •  3 hours ago
No Image

ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്

uae
  •  4 hours ago
No Image

മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  4 hours ago
No Image

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ

uae
  •  4 hours ago
No Image

കൊല്ലത്ത്‌ നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

Kerala
  •  5 hours ago
No Image

സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

Kerala
  •  5 hours ago