HOME
DETAILS

മധ്യപ്രദേശിൽ പിടികൂടിയ ഉ​ഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

  
Web Desk
July 17 2025 | 09:07 AM

Snake Rescuers Fatal Mistake Venomous Cobra Around Neck During Bike Ride Leads to Tragic End in Madhya Pradesh

 

മധ്യപ്രദേശ്: പാമ്പുകളെ രക്ഷിക്കുന്നതിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രാദേശിക വന്യജീവി പാമ്പ് പിടുത്തക്കാരൻ മൂർഖന്റെ കടിയേറ്റ് മരിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ദീപക് മഹാവർ (35) ആണ് മരിച്ചത്. വർഷങ്ങളായി പ്രദേശത്തെ വീട്, കൃഷിയിടങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി പ്രശസ്തി നേടിയ ആളാണ് ദീപക്. സ്ഥലത്തെ ജെ പി കോളേജിൽ താൽക്കാലിക ജോലിക്കാരനായിരുന്നു.

കഴി‍ഞ്ഞ ദിവസമാണ് പ്രദേശത്ത് നിന്ന് ഉ​ഗ്ര വിഷമുള്ള കരി മൂർഖനെ പിടികൂടുന്നത്. പിടികൂടിയ പാമ്പിനെ വീട്ടിലെ ഗ്ലാസ് പാത്രത്തിൽ ​ദീപക് സൂക്ഷിച്ചിരുന്നു. ​ഗ്രാമത്തിൽ നടക്കുന്ന ഘോഷയാത്രയിൽ പാമ്പിനെ പ്രദർശിപ്പിക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, തിടുക്കത്തിൽ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ പോകവെയാണ് മൂർഖൻ ​ദീപകിനെ കടിച്ചത്. ഇതാണ് ദുരന്തത്തിന് വഴിവച്ചത്. സംഭവം  ദൃക്‌സാക്ഷി വീഡിയോയിൽ പകർത്തുകയും, അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

കടിയേറ്റ ഉടനെ ദീപകിനെ രഘോഗഡ് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. ആദ്യം സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും, അർദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ നില വഷളായി. ഗുണ ജില്ലാ ആശുപത്രിയിൽ തിരികെ എത്തിച്ചെങ്കിലും, ചികിത്സ ആരംഭിക്കും മുമ്പ് ദീപക് മരണത്തിന് കീഴടങ്ങുകയായിരുന്നു. 14, 12 വയസ്സുള്ള രണ്ട് മക്കളാണുള്ളത്. ഭാര്യ നേരത്തെ മരിച്ചിരുന്നതിനാൽ, ഈ ദുരന്തം കുട്ടികളെ പൂർണമായും അനാഥരാക്കിയിരിക്കുകയാണ്. പ്രദേശവാസികൾ ദീപകിന്റെ മരണത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. “ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമാണ് ഇത് എന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.

പാമ്പുകടി: ഒരു വലിയ വെല്ലുവിളി

മധ്യപ്രദേശിൽ, പ്രത്യേകിച്ച് മഴക്കാലത്ത്, പാമ്പുകടി ഒരു പ്രധാന ജനാരോഗ്യ പ്രശ്നമാണ്. നെൽവയലുകൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ, തുറന്ന അഴുക്കുചാലുകൾ എന്നിവ മൂർഖൻ, ക്രെയ്റ്റ്, അണലി തുടങ്ങിയ വിഷപ്പാമ്പുകളുടെ പ്രജനന കേന്ദ്രങ്ങളാകുന്നു. 2020-നും 2022-നും ഇടയിൽ 5,700-ലധികം പേർ പാമ്പുകടിയേറ്റ് മരിച്ചതായും ഒരു പഠനം വെളിപ്പെടുത്തുന്നു.

അശ്രദ്ധയും അപകടവും

ദീപക് ഔപചാരിക വന്യജീവി സംഘത്തിന്റെ ഭാഗമല്ലായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യാൻ ശരിയായ ഉപകരണങ്ങളും പ്രോട്ടോക്കോളുകളും വേണം,” ഗുണ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അക്ഷയ് റാത്തോഡ് പറഞ്ഞു. സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും ഔപചാരിക പരിശീലനമില്ലായ്മയും പല പാമ്പ് രക്ഷാപ്രവർത്തകരുടെയും ജീവന് ഭീഷണിയാകുന്നുണ്ട്.

 

Deepak Mahawar, a 35-year-old snake rescuer from Guna, Madhya Pradesh, died after a venomous Indian cobra bit him while he was riding a bike with the snake wrapped around his neck. Known for saving countless snakes from homes, farms, and schools, Mahawar's fatal mistake came during a rushed decision to carry the cobra unsafely. Despite receiving antivenom, he succumbed to the bite. He leaves behind two sons, aged 14 and 12, who are now orphaned



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍, അടിയന്തരമായി തടയണം; അയ്യപ്പ സംഗമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി

Kerala
  •  21 hours ago
No Image

'പോസിറ്റിവ് റിസല്‍ട്ട്‌സ്' ഖത്തര്‍-യുഎസ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് വക്താവ്;  ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു, ആക്രമണങ്ങള്‍ ചെറുക്കാന്‍ സുരക്ഷാപങ്കാളിത്തം ശക്തമാക്കും  

International
  •  21 hours ago
No Image

ബാങ്കില്‍ കൊടുത്ത ഒപ്പ് മറന്നു പോയാല്‍ എന്ത് ചെയ്യും..? പണം നഷ്ടമാകുമോ..?  പുതിയ ഒപ്പ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം? 

Kerala
  •  21 hours ago
No Image

അവൻ ഇന്ത്യക്കൊപ്പമില്ല, പാകിസ്താന് വിജയിക്കാനുള്ള മികച്ച അവസരമാണിത്: മിസ്ബ ഉൾ ഹഖ്

Cricket
  •  21 hours ago
No Image

കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍

Kerala
  •  a day ago
No Image

തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്

Cricket
  •  a day ago
No Image

പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും

National
  •  a day ago
No Image

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം 

International
  •  a day ago
No Image

പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

Kerala
  •  a day ago
No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  a day ago