HOME
DETAILS

ഉന്ത് വണ്ടിയിൽ ചായക്കട തുടങ്ങാൻ 6 ലക്ഷം, ചെറിയ സ്റ്റോറിന് 22 ലക്ഷം, കഫെ ആണെങ്കിൽ 43 ലക്ഷവും; ഫ്രാഞ്ചൈസി പ്രഖ്യാപനവുമായി ഡോളി ചായ് വാല

  
Sabiksabil
July 17 2025 | 07:07 AM

Dolly Chaiwala Unveils Franchise Plans 6 Lakh for Tea Cart 22 Lakh for Small Store 43 Lakh for Cafe

 

നാഗ്പൂർ: തെരുവോരങ്ങളിൽ ചായ വിറ്റ് ചരിത്രം രചിച്ച ഡോളി ചായ് വാല എന്ന സുനിൽ പാട്ടീൽ ഇപ്പോൾ തന്റെ ബ്രാൻഡായ 'ഡോളി കി തപ്രി' എന്ന പേരിൽ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനുള്ള ഫ്രാഞ്ചൈസി പദ്ധതി പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സുമായുള്ള സഹകരണത്തിലൂടെയും വിചിത്രമായ രീതിയിൽ ചായ വിളമ്പുന്നത്  സോഷ്യൽ മീഡിയയിൽ വൈറലായ ഡോളി, മൂന്ന് ഫ്രാഞ്ചൈസി ഫോർമാറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്:

ഉന്തുവണ്ടി (കാർട്ട് സ്റ്റാൾ): 4.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ
ചെറിയ സ്റ്റോർ: 20 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെ
ഫ്ലാഗ്ഷിപ്പ് കഫേ: 39 ലക്ഷം മുതൽ 43 ലക്ഷം രൂപ വരെ

ഇന്ത്യയിലെ ആദ്യത്തെ വൈറൽ സ്ട്രീറ്റ് ബ്രാൻഡ് ഇതാണ്. ഇപ്പോൾ ഇത് ഒരു ബിസിനസ് അവസരമാണ്. കാർട്ടുകൾ മുതൽ ഫ്ലാഗ്ഷിപ്പ് കഫേകൾ വരെ, ഞങ്ങൾ രാജ്യവ്യാപകമായി വ്യാപിക്കുകയാണ്. യഥാർത്ഥ അഭിനിവേശമുള്ളവരെ ഞങ്ങൾ തേടുന്നു. വലിയ, ദേശി, ഐതിഹാസികമായ എന്തെങ്കിലും നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് നിന്റെ നിമിഷം. പരിമിതമായ നഗരങ്ങൾ, പരിധിയില്ലാത്ത ചായ. അപേക്ഷകൾ ഇപ്പോൾ തുറന്നിരിക്കുന്നു."  സോഷ്യൽ മീഡിയയിലൂടെയാണ് പദ്ധതികൾ വിവരിച്ച് പ്രഖ്യാപനം നടത്തിയത്. പദ്ധതിയുടെ ഭാഗമായി, അപേക്ഷാ ഫോമിലേക്കുള്ള ലിങ്ക് ഇൻസ്റ്റാഗ്രാം സ്റ്റോറീസ് വഴി പങ്കുവെച്ചിട്ടുണ്ട്. 

2025-07-1712:07:64.suprabhaatham-news.png
 
 

സോഷ്യൽ മീഡിയയിൽ വൻ പ്രതികരണം

പ്രഖ്യാപനം വൈറലായതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് തുടക്കമായി. ഒരു വിഭാഗം ഡോളിയെ അഭിനന്ദിച്ചപ്പോൾ, മറ്റുചിലർ ബിസിനസ്സ് ലോകത്തേക്കുള്ള വൈറൽ താരങ്ങളുടെ കടന്നുവരവിനെ വിമർശിച്ചു. "ഇന്ത്യയിൽ വിദ്യാഭ്യാസം ഒരു തട്ടിപ്പാണ്," ഒരു ഉപയോക്താവ് കുറിച്ചു.എന്നാൽ, ഫ്രാഞ്ചൈസി എടുക്കരുത്, ചോരക്കണ്ണീർ വാർക്കും. ഇവർ പണം സമ്പാദിച്ച് ദുബായിലേക്ക് പോകും, നിന്നെ ബാങ്ക് ലേലത്തിൽ കുടുക്കും, എന്ന് മുന്നറിയിപ്പ് നൽകിയവരും ഉണ്ടായിരുന്നു.

ആരാണ് ഡോളി 

നാഗ്പൂരിൽ ജനിച്ച സുനിൽ പാട്ടീൽ എന്ന ഡോളിചായ് വാല ചെറുപ്പം മുതൽ കുടുംബത്തിന്റെ ചായക്കടയിൽ സഹായിച്ചിരുന്നു. തന്റെ വിചിത്രമായ ചായ വിളമ്പുന്ന ശൈലിയും ഫാഷൻ ബോധവും കൊണ്ട് സോഷ്യൽ മീഡിയയിൽ വൻ ജനപ്രീതി നേടി. 2024-ൽ ബിൽ ഗേറ്റ്‌സുമായുള്ള കൂടിക്കാഴ്ചയോടെ അദ്ദേഹം ഒറ്റ രാത്രികൊണ്ട് ഇന്റർനെറ്റ് സെൻസേഷനായി മാറി. ഇപ്പോൾ, ഫ്രാഞ്ചൈസി മോഡലിലൂടെ തന്റെ ബ്രാൻഡിനെ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഡോളി.

 

Dolly Chaiwala, the viral tea vendor from Nagpur, has announced plans to expand his brand, Dolly Ki Tapri, across India through a franchise model. Offering three formats—pushcart (₹4.5-6 lakh), small store (₹20-22 lakh), and flagship cafe (₹39-43 lakh)—the initiative has sparked buzz on social media. Known for his unique tea-serving style and collaboration with Bill Gates, Dolly invites passionate entrepreneurs to join his venture. Applications are open via a link shared on Instagram Stories.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

National
  •  6 hours ago
No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  14 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  14 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  14 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  14 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  15 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  15 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  15 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  15 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  16 hours ago