HOME
DETAILS

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

  
Sabiksabil
July 17 2025 | 06:07 AM

Failed NEET Skipped Civil Services 20-Year-Old Lands 72 Lakh Job at Rolls-Royce

 

മംഗളൂരു: നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട് സ്വപ്നങ്ങൾ തകർന്നുവെന്ന് കരുതിയ 20 വയസ്സുകാരിയെ കാത്തിരുന്നത് അത്യാഡംബര കാർ നിർമ്മാണ കമ്പനി റോൾസ് റോയ്‌സിന്റെ ജെറ്റ് എഞ്ചിൻ നിർമ്മാണ വിഭാഗത്തിൽ, അതും 72.2 ലക്ഷം രൂപ വാർഷിക ശമ്പളത്തോടെയുള്ള ജോലി. കർണാടകയിലെ ഋതുപർണ കെ.എസ് (20) എന്ന പെൺകുട്ടിക്കാണ് ഭാ​ഗ്യം റോൾസ് റോയ്സിന്റെ രൂപത്തിൽ സമ്മാനിച്ചത്. എന്നാൽ ഭാ​ഗ്യം കൊണ്ട് മാത്രം നേടാൻ കഴിയുന്ന ഒരു ‍ജോലിയല്ല ഇത് എന്നും ഓർക്കേണ്ടതുണ്ട്. നിരന്തരമായ പരിശ്രമവും ക്ഷമയും പെൺക്കുട്ടിക്ക് കമ്പനിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ബഹുമതിയും നേടിക്കൊടുത്ത് സന്തോഷം അതിമധുരമായി കാലം തിരിച്ച് നൽകി.

എംബിബിഎസ് സീറ്റ് നേടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഋതുപർണ ആലോചിച്ചിരുന്നു. എന്നാൽ, പിതാവിന്റെ ഉപദേശപ്രകാരമാണ് എഞ്ചിനീയറിംഗ് പഠനത്തിലേക്ക് തിരിഞ്ഞത്. അഡയാറിലെ സഹ്യാദ്രി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റിൽ (SCEM) റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ കോഴ്‌സിൽ ചേർന്നതാണ് ജീവിതത്തിലെ വഴിത്തിരിവായത്.

കോളേജിൽ മുതിർന്ന വിദ്യാർത്ഥികളുടെ പ്രോജക്ടുകളുമായുള്ള ആശയ വിനിമയം  ഋതുപർണയിൽ ഓട്ടോമേഷനോടും മെഷീൻ ഡിസൈനോടുമുള്ള അഭിനിവേശം വളർത്തി. ഒരു സുഹൃത്തിനൊപ്പം, കീടനാശിനി തളിക്കുന്നതിനും വിളവെടുക്കുന്നതിനുമുള്ള വേർപെടുത്താവുന്ന റോബോട്ട് ഉൾപ്പെടെ നൂതന പ്രോജക്ടുകൾ സ്വയം നിർമ്മിച്ചു. ഗോവയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സിംഗപ്പൂർ, ജപ്പാൻ, ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളി മെഡലുകൾ നേടുകയും ചെയ്തു.

ഇന്റേൺഷിപ്പും ജോലി ഓഫറും

ഋതുപർണയുടെ അക്കാദമിക് മികവും പ്രോജക്ടുകളിലെ പരിചയവും റോൾസ് റോയ്‌സിൽ ഒരു മാസത്തെ ഇന്റേൺഷിപ്പിന് അവസരം നൽകി. ഇന്റേൺഷിപ്പിനിടെ അവർ നൽകിയ സംഭാവനകൾക്ക് അംഗീകാരമായി, തുടക്കത്തിൽ 39.58 ലക്ഷം രൂപയായിരുന്ന ശമ്പള പാക്കേജ് 72.2 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. 2024 ഡിസംബറിൽ ഔദ്യോഗിക ഓഫർ ലെറ്ററും റോൾസ് റോയ്‌സിൽ നിന്ന് ലഭിച്ചു.

"എന്റെ അക്കാദമിക് നേട്ടങ്ങൾ, പ്രോജക്ടുകൾ, കഠിനമായ അഭിമുഖങ്ങൾ എന്നിവയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്," ഋതുപർണ പറഞ്ഞു. ഓഫർ ലെറ്റർ ലഭിച്ചപ്പോൾ മാത്രമാണ് ഈ വിജയം മാതാപിതാക്കളോട് പോലും വെളിപ്പെടുത്തിയത്.

ഡിസി ഫെലോഷിപ്പും പ്രചോദനവും

ദക്ഷിണ കന്നഡ ഡിസി ഫെലോഷിപ്പിന്റെ ഭാഗമായി, യഥാർത്ഥ ലോക പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലപ്പെടുത്തിയ 15 മികച്ച വിദ്യാർത്ഥികളിൽ ഒരാളായും ഋതുപർണ തിരഞ്ഞെടുക്കപ്പെട്ടു. "യുവാക്കൾക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടെങ്കിലും, വിജയിക്കാൻ ആവശ്യമായ 100 ശതമാനം പ്രയത്നം നൽകുന്നതിന് പകരം 50 ശതമാനം മാത്രമാണ് നൽകുന്നത്," യുവാക്കൾക്കുള്ള പ്രചോദന സന്ദേശമായി അവർ പറഞ്ഞു. കഠിനാധ്വാനവും പ്രതിബദ്ധതയും ഉണ്ടെങ്കിൽ ഏത് തിരിച്ചടിയും മറികടന്ന് വിജയം കൈവരിക്കാമെന്ന് ഋതുപർണയുടെ ജീവിതം തെളിയിക്കുന്നു.

 

Rithuparna K.S.a 20-year-old from Karnataka, overcame setbacks in NEET and civil services aspirations to secure a ₹72.2 lakh job at Rolls-Royce’s jet engine division. After pivoting to robotics and automation at Sahyadri College, her innovative projects and internship excellence earned her the title of the company’s youngest female employee



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  14 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  14 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  14 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  14 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  15 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  15 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  15 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  15 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  16 hours ago
No Image

'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു

National
  •  16 hours ago