HOME
DETAILS

ഗസ്സയെ ഭക്ഷിപ്പിച്ച് യുഎഇ; എട്ടാമത്തെ സഹായ കപ്പല്‍ പുറപ്പെട്ടു

  
Muqthar
July 18 2025 | 02:07 AM

Operation Chivalrous Knight 3 Eighth aid ship departs for Gaza

അബൂദബി: യു.എ.ഇയുടെ മാനുഷിക സംരംഭമായ ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3 ഭാഗമായുള്ള യു.എ.ഇയുടെ എട്ടാമത്തെ സഹായ കപ്പല്‍ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. കഴിഞ്ഞ ദിവസം കപ്പലില്‍ സാധനങ്ങള്‍ കയറ്റിക്കൊണ്ടിരുന്നത് പൂര്‍ത്തിയായതിനെ തുടര്‍ന്നായിരുന്നു പ്രയാണമാരംഭിച്ചത്.
ഈജിപ്തിലെ അല്‍ അരിഷ് തുറമുഖത്തേയ്ക്കാണ് കപ്പല്‍ എത്തുക. ഗസ്സ മുനമ്പില്‍ വിതരണം ചെയ്യുന്നതിനായി റെഡിടുഈറ്റ് ഫുഡ് പാഴ്‌സലുകള്‍, വിവിധ തരം ഭക്ഷ്യവസ്തുക്കള്‍ എന്നിവയും, കമ്മ്യൂണിറ്റി കിച്ചണുകള്‍, ഫീല്‍ഡ് ബേക്കറികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള സാധനങ്ങളും കൂടാതെ, ടെന്റുകള്‍, ദുരിതാശ്വാസ കിറ്റുകള്‍, വസ്ത്രങ്ങള്‍, മെത്തകള്‍, കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ശുചിത്വ കിറ്റുകള്‍ എന്നിവയുമുള്‍പ്പെടെയുള്ള ഷെല്‍ട്ടര്‍ സാമഗ്രികളും ഇതില്‍ അടങ്ങിയിരിക്കുന്നു.

ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിനും ജീവകാരുണ്യമാനുഷിക സംഘടനകളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള യു.എ.ഇയുടെ തുടര്‍ പ്രതിബദ്ധതയുടെ ഭാഗമാണീ സഹായം. ഫലസ്തീന്‍ സമൂഹത്തെ പിന്തുണച്ച് യു.എ.ഇ ആരംഭിച്ച മാനുഷിക സംരംഭങ്ങളുടെ പരമ്പരയിലുള്‍പ്പെടുന്നതാണ് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3.

യു.എ.ഇയുടെ മാനുഷിക തത്ത്വങ്ങളോടുള്ള ഉറച്ച പ്രതിബദ്ധത, ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കല്‍, ജീവകാരുണ്യമാനുഷിക സംഘടനകളുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയും ഇത് എടുത്തു കാട്ടുന്നുവെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

The loading of the eighth UAE aid ship, Khalifa, began today at Khalifa Port in Abu Dhabi. Once loading is complete, the vessel will sail to Al Arish Port in Egypt in preparation for delivering humanitarian aid to the Gaza Strip.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  7 hours ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  7 hours ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  7 hours ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  8 hours ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  9 hours ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  10 hours ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  10 hours ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  11 hours ago
No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  11 hours ago
No Image

എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ  

Kerala
  •  11 hours ago